പുതുപ്പള്ളിയില്‍ ആര് ജയിക്കും... ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം; യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് ഉറപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അഞ്ച് ശതമാനവും വോട്ട് നേടും

പുതുപ്പള്ളിയില്‍ ആര് ഭൂരിപക്ഷം നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം. ചാണ്ടി ഉമ്മന്‍ 18,000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,31,026 വോട്ടിന്റെ 53 ശതമാനം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയതാണ് കണക്ക്.
ചാണ്ടി ഉമ്മന് ആകെ വോട്ട് വിഹിതത്തിന്റെ 53 ശതമാനം നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അഞ്ച് ശതമാനവും വോട്ട് നേടും. മറ്റുള്ളവര്‍ മൂന്ന് ശതമാനം വോട്ട് നേടും. അതായത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 69,443 വോട്ട് ലഭിക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് 51,000 വോട്ടും ബിജെപി 6551 വോട്ടും നേടാനാണ് സാദ്ധ്യത.
ആക്‌സിസ് മൈ ഇന്ത്യയുടെ കണക്കുപ്രകാരം സ്ത്രീ വോട്ടര്‍മാരുടെ വോട്ട് ഉറപ്പിക്കാനായതാണ് യുഡിഎഫിന് നേട്ടമായത് എന്നാണ് സൂചന. സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതായാണ് നിരീക്ഷണം. 50 ശതമാനം പുരുഷ വോട്ടര്‍മാരെ സ്വാധീനിക്കാനും യുഡിഎഫിനായി. 37 ശതമാനം സ്ത്രീ വോട്ടര്‍മാരും 41 ശതമാനം പുരുഷ വോട്ടര്‍മാരും എല്‍ഡിഎഫിനൊപ്പമുള്ളതായാണ് കണക്ക്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ റെക്കാഡ് പോളിംഗ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനത്തോളം ഇടിവാണ് പോളിംഗ് നിരക്കില്‍ പ്രകടമായത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 74.84 ആയിരുന്നു പോളിംഗ് ശതമാനം. എന്നാലത് ഇത്തവണ 72.86 ആയി ചുരുങ്ങി.
https://www.facebook.com/Malayalivartha

























