കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മഹാരാഷ്ട്രയില്‍ എത്തിയത്.
സ്ഥലത്തെ മലയാളികളാണ് ഇവരെ കണ്ടെത്തി തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ കുട്ടികള്‍ വൈകുന്നേരമായിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു. ഇവരില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണം എടുത്തിരുന്നു. കൈവശം ഫോണ്‍ ഉണ്ടായിരുന്നെങ്കിലും ഇത് സ്വിച്ചോഫ് ആയിരുന്നെന്നാണ് പൊലീസ് അന്വേഷണത്തില്‍ മനസിലായത്.
ഇന്ന് വൈകുന്നേരം ട്രെയിനില്‍ കുട്ടികളെ കണ്ട മലയാളികളായ യാത്രക്കാര്‍ക്ക് ഇവര്‍ നാടുവിട്ട കുട്ടികളാണെന്ന് സംശയമുണ്ടായി. തുടര്‍ന്ന് ഇവരെ തടഞ്ഞുവച്ചു. പിന്നീട് അന്വേഷണത്തില്‍ ഇതേ കുട്ടികളാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വിവരം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























