നവ്യ നായരും സച്ചിന്‍ സാവന്തും ആദ്യം കണ്ടുമുട്ടിയത് ജിമ്മില്‍ വെച്ചെന്ന് ഇഡി

നടി നവ്യ നായരും അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി വളരെ അടുത്ത ബന്ധമെന്ന വെളിപ്പെടുത്തികൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടിയെ സന്ദര്‍ശിക്കാനായി 1520 തവണ കൊച്ചിയിലേക്ക് യാത്ര ചെയ്ത സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് 1.75 ലക്ഷം രൂപ വില വരുന്ന പാദസരം സമ്മാനിച്ചുയെന്ന് ഇഡി തങ്ങളുടെ കുറ്റപത്രത്തില്‍ പറയുന്നു. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ ഇഡി കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.
അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനും നടിയും ഡേറ്റിങ്ങിലായിരുന്നുയെന്ന ഇഡിയുടെ കുറ്റപത്രത്തെ തള്ളിയ മലയാള നടി താനും സച്ചിന്‍ സാവന്തും തമ്മല്‍ സുഹൃത്ത് ബന്ധം മാത്രമായിരുന്നുയെന്നായിരുന്നു പ്രതികരിച്ചത്. ജൂണിലാണ് അനധികൃത സ്വത്ത് സമ്ബാദനം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇഡി ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സച്ചിന്‍ സാവന്തിന് പുറമെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പിതാവിനെയും സഹോദരനെയും കുറ്റപത്രത്തില്‍ ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്.
മുംബൈയിലെ ജിമ്മില്‍ വെച്ചാണ് നടിയും ഐആര്‍എസ് ഉദ്യോഗസ്ഥനും തമ്മില്‍ ആദ്യമായി പരിചയപ്പെടുന്നത്. ഒരേ ഫ്‌ലാറ്റ് സമുചയത്തില്‍ താമസിച്ച ഇരുവരും പിന്നീട് കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് നടി കൊച്ചിയിലേക്ക് താമസം മാറിയപ്പോള്‍ നവ്യ നായരെ സന്ദര്‍ശിക്കുന്നതിനായി സച്ചിന്‍ 15 മുതല്‍ 20 തവണ കൊച്ചിയില്‍ പോയിരുന്നു. കൂടാതെ 1.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ പാദസരം നടിക്ക് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമ്മാനമായി നല്‍കിയെന്ന് സച്ചിന്‍ സാവന്തിന്റെ സുഹൃത്ത് നല്‍കിയ മൊഴിയെ ഉദ്ദരിച്ച് ഇഡി കുറ്റപത്രത്തില്‍ ചേര്‍ത്തു. സച്ചിനുമായിട്ടുള്ള ബന്ധത്തെ കുറിച്ചറിയാന്‍ കേന്ദ്ര ഏജന്‍സി നടിയെ നേരത്തെ വിളിച്ച് മൊഴിയെടുത്തിരുന്നു.
അതേസമയം ഈ കാര്യങ്ങള്‍ സച്ചിന്‍ സാവന്ത് നിഷേധിക്കുകയും ചെയ്തു. നവ്യ നായര്‍ തന്റെ അടുത്ത സുഹൃത്തായിരുന്നു, നടിക്ക് താന്‍ ഒന്നും സമ്മാനമായി നല്‍കിട്ടില്ലയെന്ന് ഇഡിയുടെ ചോദ്യം ചെയ്യലില്‍ സച്ചിന്‍ സാവന്ത് മറുപടി നല്‍കി. കൂടാതെ കൊച്ചിയില്‍ പല തവണ പോയത് ഗുരുവായൂര്‍, മണ്ണാറശ്ശാല ക്ഷേത്ര സന്ദര്‍ശനത്തിനാണെന്നും അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ഇഡിയോട് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സിബിഐ രജിസ്റ്റര്‍ അഴിമതി നിരോധന കേസിലാണ് ഇഡി സച്ചിന്‍ സാവന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാണ് ഇഡിയുടെ അറസ്റ്റ്. തുടര്‍ന്ന് ഇഡി സച്ചിന്‍ സാവന്തിനെതിരെ പിഎംഎല്‍എ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കള്ളപ്പണം വെളിപ്പിച്ചുയെന്നും പണത്തിന്റെ യഥാര്‍ഥ ശ്രോതസ് എവിടെയാണെന്നും സച്ചിന്‍ മറച്ചുവെച്ചുയെന്നും ഇഡി കണ്ടെത്തി.
https://www.facebook.com/Malayalivartha

























