കണ്ണീര്‍ക്കാഴ്ചയായി.... ചാരുംമൂട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി വെള്ളക്കെട്ടില്‍ വീണ് മരിച്ചു....

ചാരുംമൂട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി വെള്ളക്കെട്ടില്‍ വീണ് മരിച്ചു.... അടൂര്‍ മണക്കാല പരുമല വടക്കതില്‍ ബിജു, ശ്രീജ ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് (12) മരിച്ചത്.
ചുനക്കര ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയായ ദേവനന്ദയെ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ സ്‌കൂളിനടത്തുള്ള പെരുവേലില്‍ച്ചാല്‍ പുഞ്ചയിലേക്ക് കൂട്ടുകാരിക്കൊപ്പം ഇറങ്ങുന്നതിനിടെ കാണാതായി.
തുടര്‍ന്ന്, മാവേലിക്കരയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി നടത്തിയ തെരച്ചിലില്‍ വൈകിട്ട് 5.30 ഓടെ ചാലിലെ കടവ് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ബിജു സൗദിയില്‍ ജോലിക്ക് പോയതോടെ മൂന്ന് മാസം മുമ്പാണ് ശ്രീജ, മക്കളായ ആര്യനന്ദയ്ക്കും ദേവനന്ദയ്ക്കുമൊപ്പം ചുനക്കരയിലെ കുടുംബ വീടിന് സമീപം വാടകയ്ക്ക് താമസത്തിനെത്തിയത്.സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha

























