യാത്രയായത് ഒരുമിച്ച്.... തിരുവനന്തപുരം നഗരത്തിലെ ആഡംബര ഹോട്ടലില്‍ പത്തു ദിവസമായി താമസിച്ചിരുന്ന ദമ്പതികള്‍ മുറിയില്‍ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍...

യാത്രയായത് ഒരുമിച്ച്.... തിരുവനന്തപുരം നഗരത്തിലെ ആഡംബര ഹോട്ടലില്‍ പത്തു ദിവസമായി താമസിച്ചിരുന്ന ദമ്പതികള്‍ മുറിയില്‍ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍... പടിഞ്ഞാറേക്കോട്ടയില്‍ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതന്‍ (71), ഭാര്യ സുനില (70) എന്നിവരാണു മരിച്ചത്.
വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26ന് മകള്‍ക്കൊപ്പം എത്തിയാണു മുറിയെടുത്തത്. ഇന്നലെ രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തി കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞു ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാനെത്തിയപ്പോള്‍ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായാണ് സൂചനകളുള്ളത്. ജനുവരിയില്‍ ഇവരുടെ ഏകമകള്‍ ഉത്തരയുടെ വിവാഹച്ചടങ്ങ് നടന്നതും ഇതേ ഹോട്ടലിലായിരുന്നു. മകള്‍ ഉത്തര സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്. ഗിരീഷാണു ഭര്‍ത്താവ്.
മലയിന്‍കീഴ് കരിപ്പുര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയിലാണ് ആ വീടു വിറ്റത്. വലിയ നഷ്ടം സഹിച്ചായിരുന്നു വില്‍പന നടന്നത്. തുടര്‍ന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങി. സുഗതന്‍ വളരെയേറെക്കാലം മസ്‌കത്തിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കിയ ശേഷം ചെന്നൈയില്‍ സ്‌പെയര്‍ പാര്‍ട്സ് വ്യാപാരം നടത്തിയിരുന്നു. വലിയ ആസ്തിയുണ്ടായിരുന്ന സുഗതന് ഈയടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha

























