അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്

അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്. വിശേഷാല്‍ കാഴ്ചശീവേലിക്ക് പഞ്ചാരി മേളവും പഞ്ചവാദ്യവും തായമ്പകയും അകമ്പടിയായി. രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കിനും തിരുവല്ല രാധാകൃഷ്ണനും സംഘവും മേളമൊരുക്കി. പകല്‍ പഞ്ചവാദ്യത്തിന് തിമിലയില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും സംഘവും മദ്ദളത്തില്‍ കലാമണ്ഡലം നടരാജ വാരിയരും സംഘവു, ഇടയ്ക്കയില്‍ കടവല്ലൂര്‍ മോഹന മാരാരും സംഘവും കൊമ്പില്‍ മച്ചാട് രാമചന്ദ്രനും സംഘവും ഇലത്താളത്തില്‍ പാഞ്ഞാള്‍ വേലുക്കുട്ടിയും സംഘവും അണിനിരന്നു. മഞ്ചേരി ഹരിദാസും സംഘവും സന്ധ്യാതായമ്പകയും ഒരുക്കി.
അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിറന്നാള്‍ സദ്യ കഴിച്ചത് 35,000ലേറെ പേരാണ്. രാവിലെ ഒമ്പതോടെ തെക്കേനട ശ്രീ ഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തില്‍ പ്രത്യേക പ്രസാദ ഊട്ട് തുടങ്ങി. തെക്കേ നടപന്തലിനുപുറമെ അന്നലക്ഷ്മി ഹാളിലും ചേര്‍ന്നുള്ള പന്തലിലും പ്രസാദം വിളമ്പി. വൈകുന്നേരം ആറുവരെ നീണ്ടു.
മേല്‍പ്പത്തൂര്‍ ഓഡിറ്റേറിയത്തില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാര സമര്‍പ്പണവും കലാപരിപാടികളും അരങ്ങേറി. എം ജി ശ്രീകുമാര്‍ നയിച്ച ഭക്തിഗാനമേള, ക്ഷേത്ര കലാനിലയം സംഘം അവതരിപ്പിച്ച കൃഷ്ണനാട്ടം എന്നിവയും അരങ്ങേറി.
https://www.facebook.com/Malayalivartha

























