മുംബൈയില്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട വിചാരണ തടവുകാരനെ പിടികൂടി

മുംബൈയില്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട വിചാരണ തടവുകാരനെ പിടികൂടി. താനെ ജില്ലയിലെ ഭയന്ദറില്‍ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ വിവേക് വിശ്വനാഥ് ടോര്‍ഡെ(64) ആണ് രക്ഷപെടാന്‍ ശ്രമിച്ചത്.
ഒരു ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു വിവേക്. അവിടെ നിന്നും അദ്ദേഹത്തെ ചികിത്സയ്ക്കായി പോലീസ് സെന്‍ട്രല്‍ മുംബൈയിലെ ജെജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു.
എന്നാല്‍ ഇവിടെ നിന്നും ഇയാള്‍ രക്ഷപെടുകയായിരുന്നു. രക്ഷപ്പെട്ടയാളെക്കുറിച്ച് ജെജെ മാര്‍ഗ് പോലീസ് മിരാ-ഭയന്ദര്‍ വസായ്-വിരാറിലെ (എംബിവിവി) പോലീസുകാരെ അറിയിക്കുകയും തെരച്ചില്‍ നടത്തുകയും ചെയ്തു.
പിന്നീട് ഇന്ദിരാ നഗര്‍ ചേരിയിലെ ഒരു ശ്മശാനത്തില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടുകയും ജെജെ മാര്‍ഗ് പോലീസിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha

























