നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ കിണറ്റിലകപ്പെട്ട 85 വയസ്സുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ കിണറ്റിലകപ്പെട്ട 85 വയസ്സുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. കമുകിന്‍കോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടില്‍ ശ്രീമതിയെന്ന 85 വയസുകാരിയാണ് അറുപത് അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി.
ഫയര്‍ ഫോഴ്‌സ് സംഘം എത്തി നോക്കുമ്പോള്‍ ശ്രീമതി വെള്ളത്തില്‍ മുങ്ങിത്താഴുകയും കൈകാലുകളിട്ടടിക്കുകയുമായിരുന്നു.
ഉടന്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ്.സുജന്‍ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളില്‍ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha

























