എറണാകുളം കുറുമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി...

എറണാകുളം കുറുമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമശ്ശേരി അമ്പാട്ടുപറമ്പില്‍ ഗോപി (62), ഭാര്യ ഷീല (55), മകന്‍ ഷിബി (33) എന്നിവരെ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഗോപി ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ഷിബി വിദേശത്തുനിന്ന് മടങ്ങി വന്നയാളാണ്. ഭാര്യയെയും രണ്ടു മക്കളെയും ഷിബി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടില്‍ കൊണ്ടുവിട്ടിട്ടുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























