ആലുവയിൽ വീണ്ടും ക്രൂരത; ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു....പാടത്ത് ഉപേക്ഷിച്ച നിലയിൽ...പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്...ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്....

അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ജുലൈ 28നായിരുന്നു. ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഞെട്ടലോടെയാണ് കേരളം ഈ വാർത്ത കേട്ടത്. അധികം വൈകാതെ തന്നെ പ്രതി അറസ്റ്റിലാകുകയും ചെയ്തിരുന്നു.ഇതിനുശേഷം പോലീസ് ജാഗരൂകരാണെങ്കിലും വീണ്ടും ആലുവയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ ചാത്തൻപുറത്താണ് സംഭവം.മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാിരുന്നു.
തെരച്ചിലിനൊടുവിൽ വിവസ്ത്രയായി സമീപത്തെ പാടത്തുനിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് ക്രൂരപീഡനം. ചാത്തൻ പുറത്ത് എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.അമ്മ ഉണർന്നപ്പോൾ പെൺകുട്ടിയെ ഉറങ്ങിക്കിടന്ന സ്ഥലത്തു കാണാത്തതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. ചോരയൊലിച്ച് നഗ്നയായാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിൽ പരുക്കേറ്റ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നോ പീഡനത്തിനിരയാക്കിയതെന്നതോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ചാത്തന്‍പുറത്ത് നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബത്തിന്റെ താമസം. ആലുവയിൽ കഴിഞ്ഞ ജൂലൈ 28ന് മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെ വീണ്ടുമൊരു പീഡനം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്.ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം ബിഹാർ സ്വദേശിയാണ്.പ്രതി
https://www.facebook.com/Malayalivartha

























