Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടതാണ് അമ്മയെ വേദനയിലാഴ്‌ത്തിയത്... മകന്റെ മരണവിവരമറിഞ്ഞ് ഷീജാബീഗം കിണറ്റിൽച്ചാടി ജീവനൊടുക്കി... വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്‌കൂൾ അദ്ധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്... ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു...

07 SEPTEMBER 2023 11:03 AM IST
മലയാളി വാര്‍ത്ത

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച സജിൻ മുഹമ്മദിനു എന്താണ് സംഭവിച്ചത് എന്നതിൽ ഇനിയും വ്യക്തതയില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് സൂചന. എന്നാൽ ഇടിച്ചിട്ട ജീപ്പിനെ കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

 

 

ഇതിനൊപ്പമാണ് സജൻ മുഹമമദിന്റെ അമ്മയുടെ മരണവും വേദനയായി മാറുന്നത്. മകന്റെ വിയോഗം അറിഞ്ഞായിരുന്നു അമ്മയുടെ ആത്മഹത്യ. മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടതാണ് അമ്മയെ വേദനയിലാഴ്‌ത്തിയത്. മകന്റെ മരണവിവരമറിഞ്ഞ് ഷീജാബീഗം കിണറ്റിൽച്ചാടി ജീവനൊടുക്കി. വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്‌കൂൾ അദ്ധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്. ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു.

 

 

 

ഇതിനിടെയാണ് അമ്മ മരണം ഫെയ്‌സ് ബുക്കിൽ നിന്ന് അറിഞ്ഞത്. ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്കു ചാടുകയായിരുന്നു. ഷീജാബീഗത്തിന്റെ മാതാവ് ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം. ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്. ഇതോടെ ആത്മഹത്യയിൽ സംശയം ഉണ്ടായി.

 

 

 

ഫയർഫോഴ്സ് സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മകന്റെ മരണവിവരമറിഞ്ഞ് വയനാട്ടിലേക്കു യാത്രചെയ്യുകയായിരുന്ന സുലൈമാനെ തേടി ഭാര്യയുടെ മരണവിവരവുമെത്തി. അദ്ധ്യാപകദിനമായിരുന്ന ചൊവ്വാഴ്ച സ്‌കൂളിലെ ആദരിക്കൽ ചടങ്ങുകൾക്കിടയിൽനിന്നാണ് സുലൈമാൻ, ഷീജാബീഗത്തെ കൂട്ടിക്കൊണ്ടുപോയത്. ഈ പരിപാടിക്കുവേണ്ടി ഷീജാബീഗവും സഹാധ്യാപകരും ഒരാഴ്ചക്കാലത്തെ മുന്നൊരുക്കത്തിലായിരുന്നു. മകന്റെ മരണവിവരം സുലൈമാൻ മകളെയും അറിയിച്ചിരുന്നില്ല.

20 വർഷമായി ഷീജാബീഗം ഈ വിദ്യാലയത്തിലെ അദ്ധ്യാപികയാണ്. ജോലി കിട്ടി ഇവിടെയെത്തിയ ശേഷമാണ് സ്‌കൂളിനു സമീപത്തായി സ്ഥലംവാങ്ങി വീടുെവച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വെള്ളൂർക്കോണം സ്‌കൂളിലെ പൊതുദർശനത്തിൽ ഷീജാബീഗത്തിന് ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് എത്തിയത്.

അതേസമയം, സജിൻ മുഹമ്മദിന്റെ അപകടമരണത്തെക്കുറിച്ചു വ്യക്തതയുണ്ടായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് നിഗമനം. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

 

 

ഭക്ഷണം കഴിച്ച് തിരിച്ചെത്താമെന്ന് പറഞ്ഞിറങ്ങിയ സുഹൃത്തിന്റെ വിയോഗ വാർത്തയിൽ സങ്കടത്തിലാഴ്ന്ന് വെറ്ററിനറി സർവകലാശാല. ചൊവ്വ പകൽ 2.30ന് കോളേജിൽനിന്ന് ഹോസ്റ്റലിലെത്തി ഉച്ചഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ബിരുദ പഠനശേഷം ഒരു വർഷം ഇടവേളയെടുത്ത് ജോലിചെയ്തു. വീണ്ടും ബിരുദാനന്തര ബിരുദത്തിന് 2021 ബാച്ചിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അഡ്‌മിഷൻ നേടി പഠിക്കുകയായിരുന്നു. ബുധൻ പകൽ രണ്ടോടെ മൃതദേഹം സർവകലാശാലയിൽ പൊതുദർശനത്തിന് വച്ചു. മിടുക്കനായിരുന്ന വിദ്യാർത്ഥിയെ കാണാൻ അദ്ധ്യാപകരും കോളേജിലുള്ളവരും മറ്റുള്ളവരും എത്തി പൂച്ചെണ്ടുകളും റീത്തുകളും അർപ്പിച്ചു.

പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അപകടകാരണം അറിയാൻ വാഹനങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വിശദമായ പരിശോധനക്കുശേഷമേ അപകട കാരണത്തെക്കുറിച്ച് പറയാൻ സാധിക്കുകയുള്ളുവെന്ന് വൈത്തിരി പൊലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (39 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (53 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends