ചുവന്ന ഷർട്ട് ധരിച്ച മലയാളിയായ പ്രതി ! ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് ഫോട്ടോ കാണിച്ചപ്പോൾ പറഞ്ഞത്; കുറ്റകൃത്യം നടത്തിയ പ്രതി ആ പ്രദേശത്ത് തന്നെ!!! കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്ക്; സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ട കാഴ്ച

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് നാം വളരെ നടുക്കത്തോടെയാണ് ഇന്ന് അറിഞ്ഞത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പ്രതി മലയാളി ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നുവെന്നാണ് വിവരം . പ്രതിയെ കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും ആളെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ചുവന്ന ഷർട്ട് ധരിച്ച വ്യക്തിയാണ് പ്രതി.
കുറ്റകൃത്യം നടത്തിയിട്ട് പ്രതി ആലുവ തോട്ടുമുഖം പ്രദേശത്ത് തന്നെ പുലർച്ചെയോടെ ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ വൻ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട് . കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റു . കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഒരു സംഘം പൊലീസ് ആശുപത്രി പരിസരത്ത് എത്തി.
അതേസമയം ഈ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു. തുടർന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. നാട്ടുകാരന്‍ തന്നെയാണ് പ്രതി എന്ന് പൊലീസ് അറിയിച്ചു.
പ്രദേശവാസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘രണ്ടേ കാലിന് എഴുന്നേറ്റു ജനൽ തുറന്നപ്പോൾ ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ വീട്ടിൽ നിന്ന് അൽപം മാറി ഒരാൾ കുട്ടിയെയും കൊണ്ടു പോകുന്നതു കണ്ടു. അടുത്ത വീടുകളിലെ കുട്ടികളൊന്നും അല്ലെന്നു അപ്പോൾ തന്നെ മനസ്സിലായി. തുടർന്ന് അടുത്തുള്ളവരെ എല്ലാം വിളിച്ച് പരിശോധിച്ചു.
മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമായിരുന്നില്ല. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ഒരു കുട്ടി ഓടി വരുന്നു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല. ഏകദേശം 9 വയസ്സുള്ള കുട്ടിയാണ്. ഞാനും കൂടെയുള്ള രണ്ടു പേരും കൂടി കുട്ടിയെയും കൂട്ടി ഇവരുടെ വീട്ടിലേക്കു പോയി. പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. പൊലീസ് എത്തി അപ്പോൾ തന്നെ കുട്ടിയെ മെഡിക്കൽകോളജിലേക്കു കൊണ്ടു പോയി.’’– പ്രദേശവാസി പറഞ്ഞു.
https://www.facebook.com/Malayalivartha


























