മുൻമന്ത്രി എ.സി മൊയ്തീനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഇഡി....നിയമോപദേശം ലഭിച്ചു..ഈ മാസം 11-ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് മൊയ്തീന് നൽകിയ നിർദ്ദേശം.... ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനും സാധ്യത...?

മുൻമന്ത്രി എ.സി മൊയ്തീനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഇഡിക്ക് നിയമോപദേശം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി മൊയ്തീൻ ഇനിയും ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് നടപടി സ്വീകരിക്കും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് മൊയ്തീൻ വിട്ടുനിന്നു. ഇതോടെയാണ് ഇ.ഡി മൂന്നാം നോട്ടീസ് നൽകിയത്.ഈ മാസം 11-ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് മൊയ്തീന് നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാവാൻ സാക്ഷികൾക്ക് നൽകുന്ന നോട്ടിസാണ് ഇത്തവണ മൊയ്തീന് നൽകിയിട്ടുള്ളത്. മൂന്നാം തവണയും വിട്ടുനിന്നാൽ പ്രതിയാകാൻ സാദ്ധ്യതയുള്ളവർക്ക് നൽകുന്ന നോട്ടീസ് അയയ്‌ക്കാനാണ് ഇഡിയ്‌ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
എന്നിട്ടും മൊയ്തീൻ ഹാജരായില്ലെങ്കിൽ കോടിതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുമാണ് ഇഡിയുടെ നീക്കം.ചോദ്യം ചെയ്യലിന് സാവകാശം നൽകണമെന്ന് എ.സി മൊയ്തീൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി ആവശ്യം തള്ളുകയായിരുന്നു. 14-ാം തീയതി വരെയാണ് സമയം ചോദിച്ചിരുന്നത്. എന്നാൽ 11-ന് രാവിലെ 11 മണിക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ട്. കേസിൽ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്തവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം.തുടര്‍ച്ചയായി 3 ദിവസം ചോദ്യംചെയ്ത ശേഷമാണു ഇന്നലെ രാത്രി 10 മണിയോടെ സതീഷ്‌കുമാര്‍, കിരണ്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.കേസില്‍ മുന്‍മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എ ഇന്നലെയും ഹാജരായില്ല.മൊയ്തീന് എതിരെ നിയമനടപടി ശക്തമാക്കാന്‍ ഇ.ഡി. നിയമോപദേശം തേടി. 14നു ഹാജരാകാം എന്നാണു മൊയ്തീന്‍ അറിയിച്ചതെങ്കിലും കുടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഇ.ഡി. മൊയ്തീന്‍ നിയമസഭാ കമ്മറ്റിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നല്‍കി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീന്‍ ഹാജരാകാതെ വിട്ടു നില്‍ക്കുന്നത്.മൊയ്തീനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന സിപിഎം ജില്ലാ നേതാവായ സി.കെ.ചന്ദ്രന്‍, ബിജു കരിം എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു. 300 കോടി രൂപയുടെ വായ്പത്തട്ടിപ്പില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ് ഇ.ഡിയും സമാന്തര അന്വേഷണം തുടങ്ങിയത്.
നിക്ഷേപകര്‍ അറിയാതെ അവരുടെ പേരില്‍ കോടികളുടെ ബെനാമി വായ്പ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണത്തിനു പുറമേ വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. പരിശോധനകളും തെളിവു ശേഖരണവും ഊര്‍ജിതമാക്കിയത്.സതീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിലെ ഉന്നതരുടെ പങ്കിനെ കുറിച്ച് വിവരങ്ങൾ കിട്ടാൻ പ്രതികളെ തുടർന്നും ചോദ്യം ചെയ്യണമെന്ന ഇഡി ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളുടെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്.
ഇ ഡി ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും എസി മൊയ്തീൻ ഒളിച്ച് കളിക്കുകയാണ്. അറസ്റ്റിലായ കണ്ണൂർ സതീഷ് കുമാര്‍ കിരണും എസി മൊയ്തീന്റെയും സി പി എം നേതാക്കളുടെയും ബിനാമികളാണെന്നും കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം മതി ഹാജരാകാൻ എന്നൊരു തീരുമാനം പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായെന്നുള്ള തരത്തിലും ചില റിപ്പോർട്ടുകളും വന്നിരുന്നു. ഇല്ലെങ്കിൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കണക്ക് കൂട്ടലുകൾ ഉണ്ട്. അതുകൊണ്ട് തന്നെയാണ് അത്തരമൊരു നീക്കം നടത്തിയതും.
https://www.facebook.com/Malayalivartha

























