പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോർട്ട്.... സംസ്ഥാന എക്‌സിക്യൂട്ടീവിൽവെച്ച റിപ്പോർട്ടിലാണ് പരാമർശം.... നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോർട്ടിലെ വിലയിരുത്തൽ..

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോർട്ട്. സംസ്ഥാന എക്‌സിക്യൂട്ടീവിൽവെച്ച റിപ്പോർട്ടിലാണ് പരാമർശം. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോർട്ടിലെ വിലയിരുത്തൽ.
കോട്ടയത്തുനിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോർട്ട് വെച്ചത്. ആദ്യം യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്നു. പിന്നീട് മത്സരം രാഷ്ട്രീയമായതോടെ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. എങ്കിലും ചാണ്ടി ഉമ്മന് ജയസാധ്യത ഉണ്ടെന്നാണ് സി.പി.ഐ റിപ്പോർട്ട്. അതേസമയം വലിയൊരു സഹതാപതരംഗം പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ലെന്നാണ് സി.പി.ഐ വിലയിരുത്തൽ.
പുതുപ്പള്ളിയിൽ യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ ഫലം. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്‌ക് സി. തോമസിനെക്കാൾ 14 ശതമാനം വോട്ടുകൾ ചാണ്ടി ഉമ്മൻ നേടും. ഭൂരിപക്ഷം 18,000 വോട്ടിലധികമായിരിക്കുമെന്നും ഫലം പറയുന്നു.
മൊത്തം പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനം യു.ഡി.എഫ്. നേടുമെന്നാണ് പ്രവചനം. പുരുഷൻമാരിൽ 50 ശതമാനവും സ്ത്രീകളിൽ 56 ശതമാനവും യു.ഡി.എഫി.നാണ് വോട്ടുചെയ്തത്. മൊത്തം വോട്ടിന്റെ 39 ശതമാനം എൽ.ഡി.എഫിന് ലഭിക്കുമെന്നും പറയുന്നു.
പുരുഷന്മാരിൽ 41 ശതമാനവും സ്ത്രീകളിൽ 37 ശതമാനവും എൽ.ഡി.എഫിനൊപ്പമാണെന്നാണ് സർവേ ഫലം. ബി.ജെ.പി. സ്ഥാനാർഥിയായ ലിജിൻ ലാൽ മൊത്തം വോട്ടിന്റെ അഞ്ചുശതമാനവും മറ്റുള്ളവർ മൂന്നുശതമാനവും നേടും. 1,31,026 വോട്ടുകളാണ് പുതുപ്പള്ളിയിൽ പോൾ ചെയ്തത്. സർവേ ഫലം അനുസരിച്ച് 69,443 വോട്ടുകൾ യു.ഡി.എഫിനും 51,100 വോട്ട് എൽ.ഡി.എഫിനും ലഭിക്കും. 6551 വോട്ടാണ് ബി.ജെ.പി.ക്ക് പറയുന്നത്. 15,000-ത്തിലേറെ വോട്ടുകൾ ബി.ജെ.പി.ക്ക് ലഭിക്കാറുള്ള മണ്ഡലമാണ് പുതുപ്പള്ളി. വോട്ടുചെയ്ത 509 പേരിൽനിന്ന് അഭിപ്രായമെടുത്താണ് സർവേ തയ്യാറാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























