ഇന്ത്യയില്‍ നിന്ന് ഭാരത്....ചൂട് പിടിച്ച് സോഷ്യല്‍ മീഡിയയിലും ചർച്ചകൾ....ഇന്ത്യയിലെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ പേരും മാറ്റേണ്ടി വരുമെന്നായിരുന്നു വാദങ്ങള്‍.... പല ട്രോളുകളും വൈറലായി മാറിയിരിക്കുകയാണ്.... പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നത് പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കി മാറ്റേണ്ടി വരും....

രാജ്യത്തിന്റെ പേര് ഇന്ത്യയില്‍ നിന്ന് ഭാരത് ആക്കി മാറ്റുമെന്ന അഭ്യൂഹങ്ങള്‍ വന്നതോടെ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. ചൂടേറിയ ചര്‍ച്ചകളിലെല്ലാം ഇന്ത്യയിലെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ പേരും മാറ്റേണ്ടി വരുമെന്നായിരുന്നു വാദങ്ങള്‍. പല ട്രോളുകളും വൈറലായി മാറിയിരിക്കുകയാണ്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നത് പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കി മാറ്റേണ്ടി വരുമെന്നാണ് ഒരു യൂസര്‍ കുറിച്ചത്.ചന്ദ്രയാന്‍ മൂന്ന് അടക്കം വിക്ഷേപിച്ച് അഭിമാനത്തോടെ നില്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ പേര് മാറ്റേണ്ടി വരുമല്ലോ എന്നാണ് ചോദ്യം. ഇസ്രൊ ബിസ്രൊ ആവേണ്ടി വരുമെന്നും ചിലര്‍ യൂസര്‍മാര്‍ തമാശയായി കുറിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബിസിസിഐ തുടങ്ങിയവയുടെ പേരും മാറ്റേണ്ടി വരുമെന്നാണ് പരിഹാസം. ഇസ്രൊയുടെ പേര് മാറ്റേണ്ടി വരുന്നതായിരിക്കും ഏറ്റവും കടുപ്പമേറിയ തീരുമാനമെന്നും ഒരു യൂസര്‍ എക്‌സില്‍ കുറിച്ചു.
ഭാരത് എന്ന പേരാക്കിയാല്‍ ഐഐഎം ബിഐഎമ്മാവുമെന്നും മറ്റൊരാള്‍ കുറിച്ചു. ഐഐടി ബിഐടിയാവുമെന്നും, എയിംസ് എബിഐഎംഎസ് ആവുമെന്നും, ആര്‍ബിഐ ആര്‍ബിബിയാവുമെന്നും യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു. ബിസിസിഐയുടേത് ഭാരത് കണ്‍ട്രോളിംഗ് ക്രിക്കറ്റ് ഇന്റര്‍നാഷണലി എന്നാവുമെന്നും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. അതേസമയം റിലീസാവാന്‍ ഇരിക്കുന്ന കമല്‍ ഹാസന്റെ ഇന്ത്യന്‍ രണ്ടാം ഭാഗത്തിന് വേറെ എന്ത് പേരിടുമെന്ന് ചോദിച്ചവരും ഇക്കൂട്ടത്തിലുണ്ട്.അതേസമയം ജി20 നേതാക്കളെ അത്താഴ വിരുന്നിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ക്ഷണിച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമായത്. പ്രമുഖ ജിയോപൊളിറ്റിക്കല്‍ സ്ട്രാജസിസ്റ്റായ വെലീന ചാക്കറോവയുടെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റിയാല്‍, ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യങ്ങളായ അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ, എന്നിവര്‍ അടുത്ത വര്‍ഷം ബ്രിക്‌സില്‍ ചേരുകയും ചെയ്താല്‍, കൂട്ടായ്മയുടെ പേര് ബാര്‍ബെക്യൂസ് എന്നായി മാറുമെന്നും വെലീന ചൂണ്ടിക്കാണിച്ചു.
ജി20 യോഗത്തിലെ പ്രതിനിധികള്‍ക്ക് നല്‍കുന്ന ബുക്ക്‌ലെറ്റിലും ഭാരത് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഭാരത്, ദ മദര്‍ ഓഫ് ഡെമോക്രസി എന്നാണ് ഇതില്‍ പേരുള്ളത്. രാജ്യത്തിന്റെ ഔദ്യോഗിക നാമം ഭാരത് എന്നാണെന്നും, അക്കാര്യം ഭരണഘടനയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്ന് രാജ്യത്തിന്റെ പേര് ഇന്ത്യയില്‍ നിന്ന് ഭാരതമാക്കി മാറ്റുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ സെപ്റ്റംബര്‍ 18ന് ആരംഭിക്കുകയാണ്. അഞ്ച് ദിവസം നീളുന്ന ഈ സെഷനില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന. ഭരണഘടനാ ഭേദഗതി അടക്കം വേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക സെഷന്റെ അജണ്ട ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതും അഭ്യൂഹം ശക്തമാക്കുന്നുണ്ട്.
അതേസമയം ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളെ ശക്തമായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോടും ചോദിക്കാതെ എന്തും ചെയ്യാം എന്നതാണ് ആര്‍എസ്എസിന്റെ മനോഭാവം. രാജ്യത്തിന്റെ മത നിരപേക്ഷത ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്‌നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























