ഉറ്റ സഖാവിനെ കൊന്നവനെ എം.എല്‍.എയാക്കി രക്തസാക്ഷി ദിനം നടത്തിയ സി.പി.എം ക്രൂരത.... സി.പി.എം നേതാക്കള്‍ ചാണ്ടി ഉമ്മനെ തളയ്ക്കാന്‍ ഇരവാദവുമായി രംഗത്തെത്തി...അമ്പേ പരാജയപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്....സി.പി.എം സൈബര്‍ സഖാക്കള്‍ സടകുടഞ്ഞെണീറ്റിരുന്നു......

ടി.പി വധക്കേസിന്റെ ഗൂഡാലോചനയ്ക്ക് ജയിലില്‍ കിടന്ന കുഞ്ഞനന്തന്‍ പുണ്യാളനാണെന്നാണ് വാനോളം പുകഴ്ത്തിയ സി.പി.എം നേതാക്കള്‍ ചാണ്ടി ഉമ്മനെ തളയ്ക്കാന്‍ ഇരവാദവുമായി രംഗത്തെത്തി. ഇത് അമ്പേ പരാജയപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിഖില്‍ പൈലി ചാണ്ടി ഉമ്മനൊപ്പം പ്രചരണം നടത്തിയതിനെതിരെ സി.പി.എം സൈബര്‍ സഖാക്കള്‍ സടകുടഞ്ഞെണീറ്റിരുന്നു. നിഖില്‍ പൈലി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്നും സി.പി.എം ഫത്വ പുറപ്പെടുവിച്ചു. കൊലപാതകം ഹീനമായ കൃത്യം തന്നെയാണ്. ആര് ചെയ്താലും എന്തിന് വേണ്ടിയാണെങ്കിലും ന്യായീകരിക്കാനാവില്ല. പൈലിയെ ഉപയോഗിച്ച് ചാണ്ടിയെ അടിക്കാനെത്തിയവര്‍ സ്വന്തംകുലത്തിലെ കൊലപാതകികളെ കൂടി ഓര്‍ക്കണമായിരുന്നു. അതേക്കുറിച്ച് കൂടി സൈബറിടങ്ങളില്‍ ചര്‍ച്ച ചെയ്യണമായിരുന്നു.
കുഞ്ഞനന്തനെ പോലൊരു കൊടുംക്രിമിനല്‍ കേരളരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ ഒരു കൊലപാതകം ആസൂത്രണം ചെയ്ത് കഴിഞ്ഞാല്‍ അത് നടപ്പാക്കുന്ന ദിവസം ഏതെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തും. കേസ് വരുമ്പോള്‍ ഗൂഡാലോചന കുറ്റം തള്ളിപ്പോവുകയും ചെയ്യും. ഇത്തരത്തിലുള്ളവരെ വാഴ്ത്തിപ്പാടിയവരാണ് നീതിയുടെ അപ്പോസ്‌തോലന്മാരായി അവതരിച്ചത്.സ്ഥിരം കുറ്റവാളികളായതിനാല്‍ കോടതി നാടുകടത്തിയ കണ്ണൂരിലെ കാരായിമാര്‍ക്കു വേണ്ടി കേരളത്തിലുടനീളം സമരം സംഘടിപ്പിച്ചവരാണ് നിഖില്‍ പൈലി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍പാടില്ലെന്ന് ഓരിയിടുന്നത്. സഖാക്കളേ നിങ്ങളൊരുകാര്യം സൗകര്യപൂര്‍വ്വം മറന്നുപോകുന്നു. പട്ടാമ്പി കോളേജിലെ സെയ്താലിയെ അറിയാമോ? വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഇരയായി ജീവന്‍ നഷ്ടപ്പെട്ട കൗമാരക്കാരനായ എസ്.എഫ്.ഐക്കാരന്‍. എബിവിപി ക്കാരാണ് ആ സഖാവിനെ കൊന്നത്.
സെയ്തലവി ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് തൊണ്ടപൊട്ടുമാറ് ആയിരം തവണ ഇപ്പോഴും മുദ്രാവാക്യം വിളിക്കുകയും അയാളുടെ രക്തസാക്ഷിത്വത്തെ കുറിച്ച് എഴുതുകയും ചെയ്യുന്നവരാണ് എസ്.എഫ്.ഐക്കാര്‍. പതിനായിരക്കണക്കിന് സമ്മേളന നഗറുകള്‍ക്ക് രക്തസാക്ഷിയായ സെയ്താലിയുടെ പേരാണ് നല്‍കിയത്.എല്ലാ രക്തസാക്ഷി പ്രമേയങ്ങളിലും അയാളുടെ പേരുണ്ടായിരുന്നു.സെയ്താലിയുടെ ഉയിരെടുത്ത എ. ബി.വി.പി കൊലയാളി സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ആയിരുന്നു ശങ്കരനാരായണന്‍.വളഞ്ഞിട്ട് വെട്ടിയും കുത്തിയും ആ കൗമാരക്കാരനെ കൊലപ്പെടുത്തിയ ശങ്കരനാരായണന്‍ മുംബൈ ജീവിതം കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ആര്‍ എസ് എസ്സിന്റെ കാവികമ്പളം അഴിച്ചുമാറ്റി. ചുവപ്പ് കുപ്പായം അണിഞ്ഞു. ചുവന്ന് തുടുത്ത ശങ്കരനാരായണന്‍ സി പി എമ്മിന്റെ യുവജന സംഘടനാ നേതാവായി. ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ അവതരിപ്പിച്ച രക്തസാക്ഷി പ്രമേയത്തില്‍ സെയ്താലിയുടെ പേര് എഴുതിയത് കൊലയാളിയായ ശങ്കരനാരായണനാണ്.
ചാഞ്ചല്യമില്ലാതെ കൊലയാളിയായ ശങ്കരനാരായണന്‍ സെയ്താലിയുടെ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ വച്ച് വിളിച്ചു കൊടുത്ത മുദ്രാവാക്യം അനുയായികള്‍ ഉച്ചത്തില്‍ ഏറ്റുവിളിച്ചു. ലോകത്തൊരിടത്തും രക്തസാക്ഷിയുടെ അനുസ്മരണ സമ്മേളനം അതേ സംഭവത്തിലെ കൊലയാളി തന്നെ ഉദ്ഘാടനം ചെയ്തിട്ടില്ല. രക്തസാക്ഷി ദിനത്തില്‍ സെയ്താലിയുടെ കാര്യത്തില്‍ അതും സംഭവിച്ചു. എന്ന് മാത്രമല്ല സെയ്താലിയുടെ ഉയിരെടുത്ത വിപ്ലവ വീര്യ പ്രവര്‍ത്തനത്തിന് പ്രതിഫലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അയാളെ രണ്ടുവട്ടം എം എല്‍ എ ആക്കി. സി.പി.എമ്മിന്റെ രക്തസാക്ഷി പ്രണയത്തിന്റെ മകുടോദാഹരണമാണ് ഈ സംഭവം. ശങ്കരനാരായണന്‍ ബാബു എം. പാലിശ്ശേരി എന്ന് പേര് മാറ്റിയാണ് സി.പി.എമ്മിലെത്തിയത്.
തൃശൂരില്‍ നടന്ന സര്‍വ്വകലാശാല യുവജനോത്സവത്തില്‍ വധിക്കപ്പെട്ട സഖാവ് കൊച്ചനിയനെ മറന്നിട്ടില്ലല്ലോ? കൊച്ചനിയന്‍ കൊലപാതക കേസില്‍ പ്രതിയായ എം. കെ.മുകുന്ദന്‍ സി പി എമ്മിന്റെ വര്‍ഗ്ഗ ശത്രു ആയിരുന്നു. അതേ എം.കെ.മുകുന്ദന്‍ ഇപ്പോള്‍ സി പി എമ്മിലെ സമാദരണീയ നേതാവാണ്. ഇനിയുള്ള കൊച്ചനിയന്‍ രക്തസാക്ഷി ദിനങ്ങളില്‍ എം കെ.മുകുന്ദന്റെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും.അഞ്ചു പേരുടെ പ്രാണനെടുത്ത പുഷ്പന്റെ ചലനശേഷി ഇല്ലാതാക്കിയ കൂത്തുപറമ്പ് വെടിവയ്പിലെ ഉത്തരവാദി എന്ന് സി പി എം അന്നുറപ്പിച്ച് പറഞ്ഞ എം വി.രാഘവന്റെ അനുസ്മരണ സമ്മേളനം ഇപ്പോള്‍ സംഘടിപ്പിക്കുന്നത് സി പി എമ്മാണ്. ഒരേ സമം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഹവാസം നടത്തുന്ന വിചിത്ര രാഷ്ട്രീയ കക്ഷിയാണ് സി പി എം.
കൂത്ത്പറമ്പ് വെടിവയ്പിനെ ന്യായീകരിച്ച് മാര്‍ ഇവാനിയോസില്‍ ചെയര്‍മാനായി മത്സരിച്ച് ജയിച്ച എം വി.നികേഷ് കുമാറിനെ, എം എല്‍ എ സ്ഥാനാര്‍ത്ഥിയാക്കിയാണ് കൂത്ത്പറമ്പ് രക്തസാക്ഷികളോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചത്.ശങ്കരനാരായണനെ വാഴ്ത്തപ്പെട്ടവനാക്കി, വിശുദ്ധനാക്കി, വിപ്‌ളവകാരിയാക്കി ബാബു എം പാലിശ്ശേരിയാക്കി രണ്ട് വട്ടം എം എല്‍ എ ആക്കി, ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കി ആദരിച്ചവരാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് മൊഴിയുന്നത്.അഭിമന്യുവിനെ കൊന്ന പ്രസ്ഥാനവുമായി ചേര്‍ന്ന് പഞ്ചായത്തുകളില്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ തിന്ന് അര്‍മാദിക്കുന്നവരാണ് രക്തസാക്ഷി പ്രണയം പ്രൗഢോജ്ജ്വലമായി മൊഴിയുന്നത്. ഒപ്പം നിന്നവന്റെ ഉയിരെടുത്തവനെ കൂടെ കൂട്ടി എംഎല്‍എ ആക്കുകയും അതേ സമയം തന്നെ മരിച്ചവന്റെ രക്തസാക്ഷി ദിനം സമുചിതമായി വൈകാരിക തീവ്രതയോടെ ആചരിക്കുകയും ചെയ്യുന്ന സഖാക്കളേ നിങ്ങള്‍ക്ക് നിഖില്‍ പൈലിയെ കുറിച്ച് പറയാന്‍ ഉളുപ്പില്ലേ...
ടി.പി ചന്ദ്രശേഖരന്‍ എസ്.എഫ്.ഐയിലൂടെ സി.പി.എമ്മിലേക്ക് വന്ന കരുത്തനായ നേതാവായിരുന്നു. പിണറായിയുടെ കണ്ണിലെ കരടായി എന്നതാണ് അയാള്‍ക്ക് പറ്റിയ തെറ്റ്. പിന്നീട് അയാളുടെ ജീവിതത്തിലെന്ത് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ടി.പിയെ കൊന്നവര്‍ക്ക് ജയിലില്‍ സുഖവാസമാണ് സി.പി.എമ്മും സര്‍ക്കാരും ഒരുക്കിക്കൊടുക്കുന്നത്. അതും പോരാഞ്ഞ് മുന്‍ എസ്.എഫ്.ഐ നേതാവും യു.ഡി.എഫ് എം.എല്‍.എയുമായ കെ.കെ രമയോട് എന്ത് അപമര്യാദയായാണ് എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും പെരുമാറുന്നത്. അതിനെതിരെ കെ.കെ ശൈലജയെ പോലുള്ള സമുന്നതരായ നേതാക്കള്‍ പോലും ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്. ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ ഉരുണ്ടാല്‍ ചാടിയിറങ്ങുന്ന ബൃന്ദ കാരാട്ടിന്റെ പൊടിപോലും കാണാനില്ലായിരുന്നു. തങ്ങളുടെ സൗകര്യം നോക്കി കൊലപാതകികളെ പുല്‍കുകയും പുലഭ്യം പുറയുകയം ചെയ്യുന്നത് സി.പി.എമ്മിന്റെ സംസ്‌കാരമാണ്. അതുകൊണ്ട് നിങ്ങളുടെ വിമര്‍ശനങ്ങള്‍ യാതൊരുതരത്തിലും നീതി അര്‍ഹിക്കുന്നില്ല. പുതുള്ളിയിലെ ജനം അത് തെളിയിക്കും.
https://www.facebook.com/Malayalivartha

























