പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് ദയനീയമായി പരാജയപ്പെടും; സി പി എം നേതാക്കൾ കൂടി ഉറപ്പിച്ചതോടെ കേരള രാഷ്ട്രീയത്തിൽ, ഉണ്ടാകാൻ പോകുന്നത് ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ്...ജെയ്ക്കിൻ്റെ തോൽവിയുടെ എല്ലാ ഉത്തരവാദിത്വവും പിണറായിയിൽ വന്നു ചേരും...ഷൈലജ ടീച്ചറെ പോലെ എല്ലാവരും അംഗീകരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം തന്നെ ആവശ്യപ്പെടും..... അടുത്ത ആറു മാസം സി പി എമ്മിന് നിർണായകമാണ്.....

പുതുപ്പള്ളിയുടെ ചരിത്രമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി അദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മനാണ്. സിപിഎമ്മിന്‍റെ യുവ നേതാവ് ജെയ്‌ക് സി തോമസാണ് എതിര്‍രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലിജിൻ ലാലും തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും(2016, 2021) ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് ജെയ്‌ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2021ല്‍ 9044 വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് നേടാനായത് എന്നത് ഇത്തവണ ജെയ്‌ക് സി തോമസിന് പ്രതീക്ഷ നല്‍കുന്നതായി സിപിഎം അണികള്‍ കരുതുന്നു. അതേസമയം ചാണ്ടി ഉമ്മനിലൂടെ വന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്72.91 ശതമാനം പോളിംഗോടെയാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത്. നാളെ നടക്കുന്ന വോട്ടെണ്ണലിൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.
എന്നാൽ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി. തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വo. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും വിശദമായി വിലയിരുത്തി.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്.
പുതുപ്പളളിയിൽ വോട്ടെടുപ്പ് ദിനവും ഉമ്മൻചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. പുതുപ്പള്ളിയുടെ ഇതിഹാസ നേതാവ് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കണ്ണീരും കണ്ണ് ചിമ്മാത്ത പോരുമായപ്പോള്‍ വോട്ടിംഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ എന്ത് മാറ്റമാണ് സൃഷ്‌ടിക്കുക?
1970 മുതല്‍ പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിന്‍റെ ഉമ്മന്‍ ചാണ്ടിയായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് 12 നിയമസഭകളില്‍ അംഗമായി ഉമ്മന്‍ ചാണ്ടി റെക്കോര്‍ഡിട്ടു. എന്നാല്‍ അപ്രതീക്ഷിതമായുള്ള അദേഹത്തിന്‍റെ വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യത പുതുപ്പള്ളി മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചു. 72.91 ശതമാനം വോട്ടുകളാണ്. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയും യുവ നേതാവ് ജെയ്‌ക് സി തോമസും മുഖാമുഖം വന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.84 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ പ്രകടനമായ രണ്ട് ശതമാനം വോട്ടിംഗ് കുറവ് ആരെ തുണയ്‌ക്കും ആരെ തഴയും എന്നറിയാന്‍ എട്ടാം തിയതി വരെ കാത്തിരിക്കണം. ഇക്കുറി 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം പുതുപ്പള്ളി മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. കഴിഞ്ഞ വട്ടം ഉമ്മന്‍ ചാണ്ടിക്ക് 63,372 ഉം ജെയ്‌ക് സി തോമസിന് 54,328 ഉം ബിജെപിയുടെ എന്‍ ഹരിക്ക് 11,694 വോട്ടുകളുമാണ് പുതുപ്പള്ളിയില്‍ ലഭിച്ചത്. ജെയ്ക്കിന് ഇക്കുറി 39 ശതമാനം വോട്ട് മാത്രം കിട്ടുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. 60000 വോട്ടിന് മേൽ ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് ചില സർവേ ഫലങ്ങൾ പറയുന്നു.
പുതുപ്പള്ളി തനിക്ക് വാട്ടർ ലൂ ആണെന്ന് പിണറായി പ്രതീക്ഷിക്കുന്നു. പുതുപ്പള്ളിയിലെ തോൽവി തന്നെ പ്രതിക്കൂട്ടിലാക്കാൻ ഉപയോഗിക്കുമെന്നും പിണറായി കരുതുന്നു. ആരോപണങ്ങൾക്ക് പിന്നിൽ തൻ്റെ പാർട്ടിക്കാർ ഉണ്ടെന്ന് പിണറായിക്ക് അറിയാം.എന്നാൽ അദ്ദേഹം തീരെ അശക്തനാണ്. കോടിയേരി ബാലകൃഷ്ണൻെറ മരണം സൃഷ്ടിച്ച അപകടം ഇന്നും പിണറായിയെ പേടിപ്പെടുത്തുന്നു. ത്യക്കാക്കരയിലും സംഭവിച്ചത് സർക്കാർ വിരുദ്ധ വികാരമാണ്. പി.ടി.തോമസിൻ്റെ സഹതാപം തൃക്കാക്കരയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ കുടുംബം പോലും പറയുന്നില്ല. രാഷ്ട്രീയ വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചത്. ചാണ്ടി ഉമ്മന് ലഭിച്ചതും രാഷ്ട്രീയ വോട്ടുകൾ തന്നെയാണ്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ ഉണ്ടായതായി സി പി എം കേന്ദ്ര നേതൃത്വം കരുതുന്നു. യച്ചൂരി പുതുപ്പള്ളിയിൽ സജീവമാകാത്തതും ഇതുകൊണ്ടുതന്നെയാണ്. പിണറായിയുടെ ഏകാധിപത്യ ശീലങ്ങളോട് യച്ചൂരിക്ക് താൽപ്പര്യമില്ല. 2024 ൽ പാർലെമെൻ്റിനൊപ്പം നിയമസഭയിലും ഇലക്ഷൻ നടന്നാൽ ഇടതു മുന്നണിയുടെ പരാജയം ദയനീയമായിരിക്കുമെന്ന് പാർട്ടി കരുതുന്നു. മുഖ്യമന്ത്രി മാറിയാൽ തത്കാലം പിടിച്ചു നിൽക്കാം. അതിനാണ് എല്ലാവർക്കും സമ്മതനായ ഒരു നേതാവിനെ സി പി എം അന്വേഷിക്കുന്നത്. ഇവിടെയാണ് ഷൈലജ ടീച്ചറുടെ പേര് ഉയർന്നു വരുന്നത്. പിണറായി തന്നെ തകർത്തെറിഞ്ഞ നേതാവാണ് ഷൈലജ ടീച്ചർ. എന്നാൽ പിണറായിയുടെ എതിർപ്പ് മറികടന്ന് പാർട്ടിക്ക് ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന് കണ്ടറിയാം. ആരോപണങ്ങളാണ് പിണറായിയെ തകർത്തത്.ഒരു ആരോപണവും ശക്തിയായി ഒന്ന് എതിർക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. കുടുംബത്തിനകത്തേക്ക് ആരോപണങ്ങൾ കടന്നെത്തിയതും അദ്ദേഹത്തിന് വിനയായി.പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെതാണെന്ന് പിണറായി വാദിക്കാൻ ശ്രമിക്കുമെങ്കിലും അത് വിജയിക്കില്ല.ഇക്കുറി പാർട്ടി അദ്ദേഹത്തെ സഹായിക്കാൻ ഉണ്ടാവില്ല. കാരണം പിണറായി ദുർബലനാണെന്ന് പാർട്ടിക്ക് അറിയാം.കെ ആർ ഗൗരി അമ്മയെയും എം വി രാഘവനെയും വരെ തള്ളി പറഞ്ഞ പാർട്ടിക്ക് എന്ത് പിണറായി?https://www.facebook.com/Malayalivartha

























