ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വിശ്രമ മുറിയിലെ സീലിംഗ് ഫാന്‍ ഇളകിവീണ് വനിതാ കണ്ടക്ടര്‍ക്ക് പരുക്ക്

ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വിശ്രമ മുറിയിലെ സീലിംഗ് ഫാന്‍ ഇളകിവീണ് വനിതാ കണ്ടക്ടര്‍ക്ക് പരുക്ക്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ കെ. ശാലിനി (43)ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കായി ശാലിനി കൊല്ലത്തു നിന്ന് ചെങ്ങന്നൂരിലെത്തിയതായിരുന്നു . ഡ്യൂട്ടിയ്ക്ക് മുന്‍പ് വിശ്രമ മുറിയിലിരിക്കവെ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ ഇവരുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിപ്പോയിലെ വനിതകളുടെ പഴയ വിശ്രമ മുറിയിലാണ് സംഭവം നടന്നത്.
ഫാന്‍ ശാലിനിയുടെ തോളിലേയ്ക്കാണ് വീണത്. പരുക്കേറ്റ ശാലിനിയെ ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























