Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസ....സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം...മതേതര്വത്തിന്റെ യഥാർത്ഥ ഭാരതീയ ഇന്ത്യൻ ചിത്രം...ചിത്രം പങ്കു വച്ച് നടൻ ഹരീഷ് പേരടി...ഏറ്റെടുത്ത് ജനം...

07 SEPTEMBER 2023 12:55 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ശ്രീ കൃഷ്ണ ജയന്തി നമ്മൾ ആഘോഷിച്ചത് . തെരുവോരങ്ങളിൽ നിറയെ ഉണ്ണി കണ്ണന്റെ വേഷം ധരിച്ച കുഞ്ഞുങ്ങളുടെ കാഴ്ച നമ്മുടെ എല്ലാവരുടെയും മനസ്സ് നിറയിച്ചിരുന്നു. പല ഭാഗങ്ങളിലും ഘോഷ യാത്രകൾ നടന്നു. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ്. ഇപ്പോഴിതാ ആ ദിവസത്തെ ഒരു ചിത്രം പങ്കു വച്ച് കൊണ്ട് സിനിമ താരം ഹരീഷ് പേരടി പങ്കു വച്ച ഒരു ഫേസ് ബുക്ക് പോസ്റ്റ് ആണ് വൈറലാവുന്നത്. ഫോട്ടോ സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. ശ്രകൃഷ്ണ ജയന്തി ഘോഷയാത്രയിൽ ഉണ്ണികണ്ണനായ എട്ട് വയസുകാരൻ മുഹമ്മദ് യഹിയയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ദിവ്യംഗനായ മൂന്നാം ക്ലാസുകാരൻ കോഴിക്കോട് നടന്ന ശോഭയാത്രയിലായിരുന്നു പങ്കെടുത്തത്. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യഹിയ കൃഷ്ണനായി വേഷമണിഞ്ഞത്.

 

ഇപ്പോഴിതാ, മുഹമ്മദ് യഹിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവശ്യമില്ലെന്ന് ഉറക്കെ പറയുന്ന ചിത്രമാണ് ഇതെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണിതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്. കോഴിക്കോട്ടെ മുഹമ്മദ് യഹിയ..രണ്ടാം തവണയാണ് ശോഭയാത്രയിൽ കൃഷ്ണ വേഷം കെട്ടുന്നത്...പൂർണ്ണമായും ഇസ്ലാം മത വിശ്വാസിയായ അവന്റെ ഉമുമ്മ എത്ര സന്തോഷത്തോടെയാണ് അവനെ അനുഗമിക്കുന്നത്...ഹിരോഷിമയിലെ ആറ്റം ബോംബിന്റെ ആക്രമണത്തിൽ നിന്ന് ഓടി പോകുന്ന നഗ്നയായ ആ പെൺകുട്ടിയുടെ ചിത്രം ലോകത്തിനുണ്ടാക്കിയ ഭയപ്പാടിനുള്ള മരുന്നാണിചിത്രം...

രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം ..സമൂഹത്തിൽ രണ്ട് മതങ്ങൾ തമ്മിൽ ശത്രുക്കളായാൽ മാത്രമേ ഞങ്ങൾക്ക് വർഗ്ഗീയതക്കെതിരെ നാഴികക്ക് നാൽപ്പതുവട്ടം പ്രസംഗിക്കാൻ പറ്റുകയുള്ളു എന്ന് പറയാതെ പറയുന്ന കപട പുരോഗമന ഇടനിലക്കാരന്റെ വർഗ്ഗീയത തുറന്നുകാട്ടുന്ന ചിത്രം ...ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രം ...എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ചിത്രം ...മതേതര്വത്തിന്റെ യഥാർത്ഥ ഭാരതീയ ഇന്ത്യൻ ചിത്രം ..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

ഹരീഷ് പേരടി അല്ലാതെ തന്നെ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പല രാഷ്ട്രീയ വിഷയങ്ങളിലും വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം, പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനിക്കണമെന്നെഴുതിയ മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.'ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍'…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്. ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? എന്നും പറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് പങ്കു വച്ച് വരികയുണ്ടായി . അതിനു താഴെ നിരവധി ആളുകളാണ് വിമർശിച്ചും അനുകൂലിച്ചും പോസ്റ്റ് ഇട്ടു കൊണ്ട് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (40 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (50 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends