Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജെയ്ക്ക് സങ്കടപ്പടേണ്ട വലിയൊരു സമ്മാനം പിണറായി തരുന്നുണ്ട്

07 SEPTEMBER 2023 03:12 PM IST
മലയാളി വാര്‍ത്ത
അങ്ങനെ പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് ചരിത്രമെഴുതാന്‍ മണിക്കൂറുകള്‍ മാത്രം. ഒരേ വ്യക്തി ഒരേ മണ്ഡലത്തില്‍ ഒരേ ചിഹ്നത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ തോറ്റു എന്ന ജനവിധിയിലൂടെ ജെയ്ക് കേരള രാഷ്ട്രീയത്തില്‍ ചരിത്രമെഴുമെന്നാണ് തല്‍പരകക്ഷികള്‍ പറയുന്നത്. പക്ഷെ ജെയ്ക്ക് പാര്‍ട്ടിയുടെ ഇരയായി ബലിയാടായി എന്നൊന്നും ആരും ധരിക്കേണ്ടതില്ല. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുകയോ ഒന്നും വേണ്ട.
 പുതുപ്പള്ളിയിലെ ജനവിധിയില്‍ തോറ്റാലും ഒരു മാസത്തിനുള്ളില്‍ ജെയ്ക് പുതുപള്ളിയില്‍ സ്റ്റേറ്റ് കാറില്‍ വരും. അത് കോണ്‍ഗ്രസുകാര്‍ കാണും. യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടും മോശമല്ലാത്ത കുപ്പായവും കാറും മുന്തിയ ശമ്പളവും ജെയ്ക്കിന് സിപിഎം ഒരുക്കിയിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ബോര്‍ഡില്‍ ഇന്നോവ കാറില്‍ പുതുപ്പള്ളി ചുറ്റുമ്പോള്‍ കൊടിവച്ച സ്‌റ്റേറ്റ് കാറില്‍ ജെയ്ക്ക് കേരളം ചുറ്റും എന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. പുതുപ്പള്ളിയില്‍ തോറ്റാല്‍ തിരുവനന്തപുരത്ത് പകരം നല്‍കും എന്ന ആശ്വാസവും പ്രത്യാശയും സിപിഎം ജെയ്ക്കിന് കൊടുത്തിട്ടുണ്ട്. അങ്ങനെയൊരു സ്ഥാനം കൊടുത്തില്ലെങ്കില്‍ സിപിഎം ചെയ്യുന്നത് മനുഷ്യവധം തന്നെയാണ്. ഒരു പക്ഷെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കാനുളള അവസരവും സിപിഎം ജെയ്കിന് നല്‍കിയേക്കാം.      
എംഎല്‍എ ആയില്ലെങ്കില്‍ എംപിയാക്കി ഡല്‍ഹിക്ക് വിടാം എന്നു പിണറായി പറഞ്ഞാല്‍ അതും വിശ്വസിക്കുന്നയാളാണ് ജെയ്ക്ക് എന്നാണ് പാര്‍ട്ടിയിലെ വിമതര്‍ തമാശിക്കുന്നത്.
ഒരേ വ്യക്തിയെ തോല്‍ക്കാന്‍ മാത്രം ഒരേ മണ്ഡലത്തില്‍ നിറുത്തി പരീക്ഷിക്കുകയെന്ന ക്രൂരത മരുന്നുപരീക്ഷണത്തെക്കാള്‍ മാരകമാണ്. ഇത്തവണ ജെയ്ക്കിനുവേണ്ടി അച്ചടിച്ചതില്‍ മിച്ചം വച്ച പോസ്റ്ററുകളംു ബാനറുകളും ഭദ്രമായി സൂക്ഷിച്ചുവയ്ക്കാനാണ് പാര്‍ട്ടിയുടെ നിര്‍ദേശം. വേണ്ടിവന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലും ചാണ്ടി ഉമ്മനെതിരെ മത്സരിക്കാന്‍ വിധിയുണ്ടായാല്‍ ഈ പോസ്റ്ററുകള്‍ ഉപയോഗിക്കാമല്ലോ എന്നതാണ് പാര്‍ട്ടിയുടെ അടവുനയം.
ഓരോ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് കഴിഞ്ഞ മണിക്കൂറുകളില്‍ തന്നെ മിച്ചം പോസ്റ്ററുകള്‍ അടുക്കിക്കെട്ടി. ബാനറുകള്‍ നാട്ടിന്‍പുറങ്ങളിലെ പൊതുകക്കൂസ് മറയ്ക്കാനും ജനകീയാസൂത്രണത്തില്‍ വാങ്ങിയ ആടുകളെ പോറ്റാന്‍ ആട്ടിന്‍കൂടു മേയാനും പാര്‍ട്ടി ഓഫീസിലെ മണ്‍കലം മൂടാനുമൊന്നും ദുരുപയോഗിക്കരുതെന്നും ഫ്‌ളക്‌സും ബോര്‍ഡും അപ്പാടെ സൂക്ഷിച്ചുവയ്ക്കണമെന്നുമുള്ള മേല്‍തട്ടിലെ നിര്‍ദേശം ലോക്കല്‍ സെക്രട്ടറിമാര്‍ അപ്പാടെ പാലിച്ചുകഴിഞ്ഞു. പക്ഷെ ജെയ്ക്കിന് ഇനിയും പുതുപ്പള്ളിയില്‍ മത്സരിക്കേണ്ടിവന്നാല്‍ പോലും മോശമല്ലാത്ത ഒരു ബര്‍ത്ത് സര്‍ക്കാര്‍ ഒരുക്കിവച്ചിട്ടുണ്ടെന്നത് തീര്‍ച്ച.  
തോല്‍വിക്ക് മണിക്കൂറുകള്‍ മുന്‍പേ തോറ്റാല്‍ ബിജെപി ചാണ്ടിക്ക് വോട്ടു മറിച്ചതിനാലാണെന്ന് സഖാവ് എംവി ഗോവിന്ദന്‍ മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. ജെയ്ക്ക് തോല്‍ക്കുകയും ചാണ്ടിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷം കവിയുകയും ചെയ്താല്‍ ഗോവിന്ദന്‍മാസ്റ്റര്‍ പുതുപ്പള്ളിയിലെ മാണി കോണ്‍ഗ്രസുകാര്‍ക്കു നേരെ കണ്ണുരുട്ടാനും സാധ്യതയുണ്ട്. അവിടെ മാണിക്കുള്ള പതിനായിരം വോ്ടുകള്‍ ജെയ്ക്കിന്റെ പെട്ടിയില്‍ വീണില്ലെങ്കില്‍ മാണിക്കാര്‍ പഴികേട്ടതുതന്നെ.
പുതുപ്പള്ളിയുടെ ജീവശാസ്ത്രവും മനുഷ്യശാസ്ത്രവും ഭൂമിശാസ്ത്രവും ആഴത്തില്‍ അറിയാവുന്ന മന്ത്രി വിഎന്‍ വാസവന്‍ ജയിക്കും എന്നു മാത്രമേ പറയുന്നുള്ളു. ആരു ജയിക്കും എന്നു മാത്രം പറയുന്നില്ല. പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്കിനില്ലാത്ത ടെന്‍ഷന്‍ വാസവനുണ്ടായിരുന്നു.
ജെയ്ക്കിനെ വീണ്ടും മത്സരിപ്പിക്കാനും ജയിക്കും മോനേ  എന്നു പ്രലോഭിപ്പിക്കാനും മുന്നില്‍ നിന്ന വാസവന്‍ പതിനട്ട് അടവും പയറ്റിനോക്കി. ഇമേജ് ഒട്ടുമില്ലാത്ത മുഖ്യമന്ത്രി പിണറായിയെയും ഗോവന്ദനെയും മറ്റ് മന്ത്രിമാരെയും ഇറക്കിനോക്കി. അല്‍പം ഗ്ലാമറുള്ള ശൈലജ ടീച്ചറെയും ഇറക്കിനോക്കി. അടുത്ത മണ്ഡലങ്ങളിലെ സഖാക്കളെയും റെഡ് വോളണ്ടിയര്‍മാരെയും മാത്രമല്ല ബംഗാളി തൊഴിലാളികളെയും വരെ പിണറായിയുടെ പ്രസംഗത്തിന് കൈയടിക്കാന്‍ എത്തിച്ചിരുന്നു. അയ്യായിരത്തിലേറെ പേര്‍ അണിനിരങ്ങിയെങ്കിലും യോഗത്തിന് അനശോചനസമ്മേളനത്തിന്റെ പ്രതീതിയായിരുന്നു. പിണറായിയുടെ പ്രസംഗത്തിന് ചരമപ്രസംഗത്തിന്റെ ശൈലിയായിരുന്നു.
ആരോപണത്തിലും ആക്ഷേപത്തിലും അപമാനത്തിലും മുങ്ങിക്കുളിച്ച പിണറായിക്ക് കൈയടിക്കാന്‍ എത്തിച്ച സഖാക്കളില്‍ പലരും കൈകൂപ്പി നിന്നതേയുള്ളു. ഭരണനേട്ടങ്ങളൊന്നും നിരത്താനുണ്ടായിരുന്നില്ല.
കൊടുക്കാന്‍ കിറ്റും ഉണ്ടായിരുന്നില്ല. ആകെ പറയാനുണ്ടായിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ വീട്ടുകാരെ കുറ്റം പറച്ചിലായിരുന്നു. അച്ചു ഉമ്മന്‍ ആഞ്ഞുപയറ്റിയതോടെ സഖാക്കള്‍ മാളത്തിലൊളിച്ചു. പിന്നെ പറയാനുണ്ടായിരുന്നത് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിക്ഷേധിച്ചു എന്ന അടവുനയമാണ്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെ വ്യക്തിഹത്യ ചെയ്തവര്‍ മരിച്ച ശേഷവും സ്വസ്ഥത കൊടുക്കാതെ വന്നു. ഈ വ്യക്തഹത്യയാണ് പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കിയത്.
പുതുപ്പള്ളിയില്‍ വികസനമില്ലപോലും. 52 വര്‍ഷം ഒരേ മണ്ഡലവും ഒരു ജനവും ഉമ്മന്‍ ചാണ്ടിയെ ജയിപ്പിച്ചെങ്കില്‍ ഭൂരിപക്ഷം ജനങ്ങളുടെയും മനസില്‍ ഉമ്മന്‍ ഒരു വികാരമായിരുന്നുവെന്ന് തിരിച്ചറിയാനുള്ള ബോധം പോലും സഖാക്കള്‍ക്ക് ഇല്ലാതെ പോയല്ലോ എന്നതാണ് വാസ്തവം.
ജെയ്ക്ക് ജയിക്കും എന്ന് ജെയ്ക്ക്‌പോലും പറയാനിടയില്ലെങ്കിലും ജയിക്കും എന്നാണ് ദേശാഭിമാനി പറയുന്നത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ ജെയ്ക്കിനെ എന്നല്ല ഒരു പയ്യനെ ഇങ്ങനെ കുരുതികൊടുക്കാമോ എന്ന ചോദ്യം നാളെ മനോരമ ചോദിക്കുമോ എന്നേ അറിയേണ്ടതുള്ളു.             ReplyReply allForward      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (38 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (48 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

Malayali Vartha Recommends