Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

18 ടണ്‍ ഭാരമുള്ള 27 അടി ഉയരമുള്ള വിഗ്രഹം 20 വേദിയില്‍....ലോക നേതാക്കളേയും പ്രതിനിധികളേയും സ്വാഗതം ചെയ്തത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജകീയ കലാരൂപമായ 'നടരാജ' ശില്‍പം..10 കോടി ചിലവിലെ 'നടരാജ' ശില്‍പം

07 SEPTEMBER 2023 03:21 PM IST
മലയാളി വാര്‍ത്ത

ജി 20 ഉച്ചകോടിക്കായി ഇന്ത്യയില്‍ എത്തിയ ലോക നേതാക്കളേയും പ്രതിനിധികളേയും സ്വാഗതം ചെയ്തത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജകീയ കലാരൂപമായ 'നടരാജ' ശില്‍പം. ജി 20 വേദിയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ 'നടരാജ' വിഗ്രഹം തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു കൊണ്ടുവന്നത്. 18 ടണ്‍ ഭാരമുള്ള 27 അടി ഉയരമുള്ള വിഗ്രഹം തമിഴ്‌നാട്ടില്‍ നിന്നും ഹരിത കോറിഡോര്‍ വഴിയായിരുന്നു ഡല്‍ഹിയിലെ ജി 20 വേദിയില്‍ എത്തിച്ചത്.

 

 

 

 

 

തമിഴ്‌നാട്ടിലെ സ്വാമിമലയിലെ ശില്‍പ്പി രാധാകൃഷ്ണന്‍ സ്ഥാപതിയുടെ ടീമാണ് ഇത് ഒരുക്കിയത്. ഏഴുമാസം എടുത്ത നിര്‍മ്മാണം നടന്നതെന്നും ശില്‍പ്പി പറയുന്നു. ചോള സാമ്രാജ്യത്തിലെ വെങ്കല ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തനായ രാധാകൃഷ്ണന്റെ പിതാവും ശില്‍പ്പിയുമായ ദേവസേനാപതി സ്ഥാപതിയാണ് ഡല്‍ഹിയിലെ ജനകപുരിയിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ ശില്‍പ്പം നിര്‍മ്മിച്ചത്. ഏകദേശം 10 - 12 കോടി രൂപ മുടക്കി 100 ലധികം കലാകാരന്മാര്‍ മൂന്നരലക്ഷത്തിലധികം മണിക്കൂറുകളാണ് ഇതിന് പിന്നില്‍ ചെലവഴിച്ചത്.

എല്ലാം ആരംഭിച്ചത് ടെന്‍ഡറിംഗ് പ്രക്രിയയിലൂടെയും വിശദമായ പരിശോധനയോടെയുമാണെന്ന് ശില്‍പ്പികള്‍ പറയുന്നു. ടെന്‍ഡറില്‍ ഞങ്ങളുടെ കുടുംബം നടത്തുന്ന സ്ഥാപനമായ എസ്. ദേവസേനാപതി സ്ഥപതി ആന്റ് സണ്‍സ് ഞങ്ങളുടെ നിര്‍ദ്ദേശങ്ങളും നികുതി രേഖകളും ചെലവ് എസ്റ്റിമേറ്റുകളും ഈ പ്രോജക്റ്റ് എങ്ങനെ നിര്‍വഹിക്കുമെന്നതിനെക്കുറിച്ചുള്ള വിശദമായ അവതരണവും സമര്‍പ്പിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, സാംസ്‌കാരിക മന്ത്രാലയത്തിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ബന്ധപ്പെട്ടു. ഏഴ് മാസത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ നടരാജ ശില്‍പം നിര്‍മ്മിക്കേണ്ടിവരുമെന്ന് പറഞ്ഞു.

 

 

കാവേരി നദിയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സ്വാമിമലൈ (ലോര്‍ഡ്സ് ഹില്‍) മുരുകന്റെ വാസസ്ഥലങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഒരു തീര്‍ഥാടന കേന്ദ്രം എന്നതിലുപരി, തഞ്ചാവൂര്‍ ബൃഹദീശവരാര്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ചോള ചക്രവര്‍ത്തിയായ രാജ രാജ ചോളന്‍ ഉപയോഗിച്ചിരുന്ന സ്ഥപതികള്‍ നിര്‍മ്മിച്ച വെങ്കല വിഗ്രഹങ്ങള്‍ക്ക് ഈ നഗരം പ്രശസ്തമാണ്.

വിശ്വകര്‍ാമ സമുദായത്തിലെ സ്ഥപതികള്‍ 34-ലധികം തലമുറകളായി 'ലോസ്റ്റ്-വാക്സ് കാസ്റ്റിംഗ് രീതി' എന്നറിയപ്പെടുന്ന ഈ പുരാതന കലാരൂപം കൈമാറ്റം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പാരഫിന്‍ മെഴുക്, റെസിന്‍, നിലക്കടല എണ്ണ എന്നിവയുടെ മിശ്രിതം തയ്യാറാക്കിയാണ് പ്രതിമ നിര്‍മ്മാണം തുടങ്ങിയത്. ചോള കാലത്തെ കലാരൂപത്തിന്റെ പാരമ്പര്യം പേറുന്ന സ്വാമിമലയിലെ 40 കുടുംബങ്ങള്‍ക്കും 600-ഓളം കലാകാരന്മാര്‍ക്കും ലഭിച്ച വലിയ ബഹുമതിയായാണ് ലോകത്തിലെ ഏറ്റവും വലിയ നടരാജനെ നിര്‍മ്മിക്കാനുള്ള അവസരമെന്ന് ഇവര്‍ കണക്കാക്കുന്നു. ഏകദേശം ഒരാഴ്ച മുമ്പാണ് സ്വാമിമലയില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ സംഘം ന്യൂഡല്‍ഹിയില്‍ പ്രതിമ എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (36 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (46 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (58 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

Malayali Vartha Recommends