ആദിത്യ എൽ1 പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ; ഭൂമിയുടെയും ചന്ദ്രന്റെയും സെൽഫി പോലെയുയുള്ള ചിത്രമാണ് പുറത്ത് വിട്ടത്

നമ്മുടെ രാജ്യത്തിന്റെ ആദ്യ സൗരദൗത്യമാണ് ആദിത്യ എൽ1. അതിൽ നിന്നുള്ള വിവരങ്ങൾ അറിയാൻ നാം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.ഇപ്പോൾ ഇതാ ഏറ്റവും പുതിയ അപ്ഡേഷനുമായി ISRO രംഗത്ത് വന്നിരിക്കുകയാണ്.
ആദിത്യ എൽ1 ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ടിയിരിക്കുകയാണ് . നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകർത്തിയ ചിത്രങ്ങൾ ആണ് ഇസ്രോ പുറത്ത് വിട്ടിരിക്കുന്നത്. ഭൂമിയുടെയും ചന്ദ്രന്റെയും സെൽഫി പോലെയുയുള്ള ചിത്രമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.
സൂര്യനെയും ചന്ദ്രനെയും ഒറ്റ ഫ്രെയിമിൽ പകർത്തിയിരിക്കുകയാണ്. സെപ്തംബർ നാലിന് ആദിത്യ എൽ1 പകർത്തിയ ചിത്രങ്ങളാണ് പുറത്ത് പുറത്ത് വന്നിരിക്കുന്നത്.
സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽനിന്നായിരുന്നു ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് എത്തും .
https://www.facebook.com/Malayalivartha

























