Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

8 വയസ്സുകാരിയുടെ ശരീരത്തിന് സര്‍ക്കാരിട്ട വിലയാണോ 1 ലക്ഷം;ആലുവയില്‍ പീഡനത്തിന് ഇരയായ കുട്ടിക്ക് 1 ലക്ഷം പ്രഖ്യാപിച്ച സര്‍ക്കാരിനെതിരെ രോഷം അണപൊട്ടുന്നു,ആഭ്യന്തരം ലോകപരാജയമെന്ന് സര്‍ക്കാര്‍ സമ്മതിച്ചേക്ക്,6 വയസ്സുകാരിക്ക് പിന്നാലെ 8 വയസ്സുകാരി ഇതെവിടെ ചെന്ന് അവസാനിക്കും

07 SEPTEMBER 2023 06:53 PM IST
മലയാളി വാര്‍ത്ത

8 വയസ്സുകാരിയുടെ ശരീരത്തിന് വിലയിട്ട് സര്‍ക്കാര്‍. ആലുവയില്‍ പീഡനത്തിന് ഇരയായ കുട്ടിക്ക് അടിയന്തര ധനസഹായം ഒരു ലക്ഷം അനുവദിച്ചെന്ന കേമത്തം പറഞ്ഞോണ്ട് വന്ന ആരോഗ്യ മന്ത്രിയെ കുടഞ്ഞ് മലയാളി. ഇതിന് വേണ്ടി ഒരു പ്രത്യേക ഫണ്ട് തന്നെ തുടങ്ങ്. ഇടയ്ക്കിടെ കൊടുക്കേണ്ടി വരുന്നത് വലിയ അഭിമാനം ആണല്ലോയെന്ന് പൊട്ടിത്തെറിച്ച് മലയാളികള്‍. ഇഞ്ചപോലെ നുറുങ്ങിയ 8 വയസ്സുകാരിയുടെ ശരീരത്തിന്റെ വിലയാണോ 1 ലക്ഷമെന്ന് രോഷം അണപൊട്ടുന്നു. ആര്‍ക്കുവേണം സര്‍ക്കാരിന്റെ കാശ്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത കഴിവുകെട്ട ഒരു ഭരണകൂടം. സോഷ്യല്‍മീഡിയയില്‍ സര്‍ക്കാരിന് നേരെ വലിയ പ്രതിഷേധം.

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തൊഴില്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്ക് അവബോധവും നല്‍കും.

അതെ ഇത് വളരെ മികച്ച ഒരു തീരുമാനം ആണ്. ക്രിമിനല്‍ സ്വഭാവം ഉള്ളവരെ നമുക്ക് ഉപദേശിച്ച് നന്നാക്കണം. ഉപദേശിച്ചാല്‍ ഉടനെ നന്നാകുന്നവര്‍ ആണല്ലോ. ഉപദേശ കമ്മറ്റിയുടെ അംബാഡിറായ് ഗോവിന്ദച്ചാമിയെ നിയമിക്കണം. ആഭ്യന്തര വകുപ്പിന്റെ കഴിവുകേട് സര്‍ക്കാര്‍ സമ്മതിക്കുക. ഇപ്പോള്‍ സുരക്ഷ ഒരുക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം വെക്കുകയാണ്. പോലീസ് പെട്രോളിംഗ് ശക്തമാക്കി പ്രദേശത്ത് കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ക്രിമിനല്‍ ലിസ്റ്റിലുള്ളവര്‍ പുറത്ത് കറങ്ങി നടക്കുന്നവരുടെ കൃത്യമായ ലിസ്റ്റും അവരുടെ സഞ്ചാര പദവും പോലീസ് നിരീക്ഷിക്കണം. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒന്നും രണ്ടും ലക്ഷം കൊടുക്കേണ്ടി വരും. ഇനിയെങ്കിലും അതില്ലാതിരിക്കട്ടെ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

പിണറായിയുടെ ഹെലികോപ്ടര്‍ വാടക 80 ലക്ഷം പീഡനത്തിന് ഇരയായ കുട്ടിയ്ക്ക് 1 ലക്ഷം നല്ല ബെസ്റ്റ് തീരുമാനം. പീഡിപ്പിക്കാന്‍ നോക്കി ഇരിക്കുവാണോ ധനസഹായം കൊടുക്കാന്‍. ഇനിയും ഇതുപോലുള്ള ക്രൂരത ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ആവശ്യം. ഇനി ഇതുപോലെ ഒന്ന് സംഭവിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. 6 വയസ്സുകാരിയെ ക്രൂരമായ് കൊലപ്പെടുത്തിയത് അടുത്തിെടയാണ്. അതും ആലുവയില്‍ തന്നെയാണ് സംഭവിച്ചത്. ആ ദാരുണ മരണത്തിന് ശേഷവും ആലുവയില്‍ ഒന്നും മാറിയിട്ടില്ല. എവിടെയാണ് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ആലുവ പോലെ തിരക്കുള്ള ഒരു സ്ഥലത്താണ് വീണ്ടും ഇങ്ങനൊരു ദാരുണ സംഭവം. ആഭ്യന്തര വകുപ്പ് എന്ത് നോക്കി നില്‍ക്കുകയാണെന്ന ചോദ്യം ഉയരുന്നു. 6 വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടലും വേദനയും മലയാളിക്ക് വിട്ടുമാറും മുന്‍പാണ് ഇപ്പോള്‍ 8 വയസ്സുകാരി. ഇതുകൊണ്ടൊക്കെയാണ് കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ ഇവിടെ രേു ഭരണ സംവിധാനം ഉണ്ടോ എന്ന് ജനം രോഷത്തോടെ ചോദിക്കുന്നത്. ഇനിയും തള്ള് വരും ഞങ്ങള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, ക്യാമറകള്‍ സ്ഥാപിച്ചു ഇനി ഇതുപോലൊരു സംഭവം ഉണ്ടാകില്ലെന്ന്. ഇത് കാലാകാലങ്ങളായ് കേള്‍ക്കുന്നതാണ്. ഇവിടെ ഒന്നും മാറാനും നേരെയാകാനും പോകുന്നില്ല. കുടുംബം വികസിപ്പിക്കുന്നതിനിടയില്‍ നാട് സുരക്ഷിതമാക്കാന്‍ പിണറായിക്ക് എവിടെ സമയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (36 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (46 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (58 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

Malayali Vartha Recommends