സ്ത്രീകളും കുട്ടികളും അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറി;ആലുവ പാലസില്‍ മുഖ്യമന്ത്രിക്ക് ചുറ്റും പൊലീസ് സുരക്ഷ തൊട്ടടുത്താണ് 8 വയസ്സുകാരി ആക്രമണത്തിന് ഇരയായത്,സര്‍ക്കാരിനെ കുടഞ്ഞ് പ്രതിപക്ഷ നേതാവ്,ആലുവയില്‍ പെട്രോളിംഗ് കാര്യക്ഷമമല്ല,ആഭ്യന്തര വകുപ്പ് പാടെ പരാജയമെന്ന് വി ഡി സതീശന്‍

ആലുവ പാലസില്‍ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ, 8 വയസുകാരി ബലാത്സംഗത്തിന് ഇരയായത് തൊട്ടടുത്ത്. സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനവുമായ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറിയെന്ന് സതീശന്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയില്‍ അടുത്തിടെയാണ് ഒരു 6 വയസ്സുകാരി പീഡനത്തിന് ഇരയായ് കൊല്ലപ്പെട്ടത്. അന്ന് സര്‍ക്കാരിനും പോലീസിനും നേരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആലുവയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു ഇനിയൊരു അനര്‍ത്ഥം ഉണ്ടാകില്ല എന്നൊക്കെ ആയിരുന്നു പോലീസ് തള്ള്. എന്നിട്ടും ആ വാക്ക് പാഴ് വാക്കായി.
ആലുവയില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം ആവര്‍ത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. ആലുവ പാലസില്‍ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. പൊലീസിനിഷ്ടം ഗ്രോ വാസുവിനോട് വിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പില്‍ ഒരു കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റി പുതിയ ആളെ നിയമിച്ചത് പോലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്ത് തമാശയാണ് കേരളത്തില്‍ നടക്കുന്നതെന്നും ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
അതിഥി തൊഴിലാളിയുടെ മകളുടെ ദാരുണ മരണത്തിന് ശേഷവും ആലുവയില്‍ ഒന്നും മാറിയിട്ടില്ല. എവിടെയാണ് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ആലുവ പോലെ തിരക്കുള്ള ഒരു സ്ഥലത്താണ് വീണ്ടും ഇങ്ങനൊരു ദാരുണ സംഭവം. ആഭ്യന്തര വകുപ്പ് എന്ത് നോക്കി നില്‍ക്കുകയാണെന്ന ചോദ്യം ഉയരുന്നു. 6 വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടലും വേദനയും മലയാളിക്ക് വിട്ടുമാറും മുന്‍പാണ് ഇപ്പോള്‍ 8 വയസ്സുകാരി. ഇതുകൊണ്ടൊക്കെയാണ് കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ ഇവിടെ രേു ഭരണ സംവിധാനം ഉണ്ടോ എന്ന് ജനം രോഷത്തോടെ ചോദിക്കുന്നത്. ഇനിയും തള്ള് വരും ഞങ്ങള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, ക്യാമറകള്‍ സ്ഥാപിച്ചു ഇനി ഇതുപോലൊരു സംഭവം ഉണ്ടാകില്ലെന്ന്. ഇതാ കാലാകാലങ്ങളായ് കേള്‍ക്കുന്നതാണ്. ഇവിടെ ഒന്നും മാറാനും നേരെയാകാനും പോകുന്നില്ല. കുടുംബം വികസിപ്പിക്കുന്നതിനിടയില്‍ നാട് സുരക്ഷിതമാക്കാന്‍ പിണറായിക്ക് എവിടെ സമയം.
ആലുവയില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലര്‍ച്ചെ പുറത്ത് വന്നത്. വീട്ടില്‍ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുന്‍പാണ് ആലുവയില്‍ നിന്ന് വീണ്ടും സമാനമായ മറ്റൊരു വിവരം പുറത്ത് വന്നത്. ചാത്തന്‍പുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാള്‍ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടന്‍ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണര്‍ത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നില്‍ താമസിക്കുന്ന അബൂബക്കര്‍ അടക്കമുള്ളവര്‍ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചില്‍ തുടര്‍ന്നു.
വീടുകളില്‍ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവര്‍ പ്രധാന റോഡില്‍ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്തു നില്‍ക്കുമ്പോഴായിരുന്നു പ്രധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത്. കുട്ടി ഹിന്ദിയില്‍ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടില്‍ എത്തിച്ചപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അമ്മയെ വിളിച്ചു തുറപ്പിച്ചു. കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിച്ചു. പിന്നാലെ നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























