ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ ഒരു ഗുണമുണ്ട്, തിരക്കില്ലാത്ത ബൂത്തില്‍ പോയി വോട്ടു ചെയ്യാം;ചാണ്ടി ഉമ്മനെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ജെയ്ക്ക് ജയിക്കില്ലെന്ന് സഖാക്കള്‍ക്ക് ബോധ്യപ്പെട്ടു,പുതുപ്പള്ളിയില്‍ സഖാക്കളുടെ രോദനം,ബിജെപി വോട്ടിലാണ് ചാണ്ടി ജയിക്കുന്നതെന്ന ക്യാപ്‌സൂളിറക്കി,കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പരിഹാസം

പുതുപ്പള്ളിയില്‍ തോല്‍വി ഉറപ്പിച്ചിരിക്കുകയാണ് സിപിഎം. അതിന്റെ വേവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ കിടന്ന് മെഴുകുന്നു. ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബിജെപി വോട്ടിലെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇപ്പോള്‍ എംവി ജയരാജന്റെയും രോദനം വന്നിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ ഒരു ഗുണമുണ്ട്, തിരക്കില്ലാത്ത ബൂത്തില്‍ പോയി വോട്ടു ചെയ്യാമെന്ന് എംവി ജയരാജന്റെ വക ഡയലോഗ്. നേതാക്കന്മാരൊക്കെ ഇപ്പോള്‍ ചാണ്ടി ഉമ്മന് പിന്നാലെയാണ്. ജെയ്ക്കിനെ സിപിഎമ്മുകാര്‍ തന്നെ കൈവിട്ടു.
ബൂത്ത് മാറ്റം സംബന്ധിച്ച പ്രസ്താവനയില്‍ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പരിഹസിച്ചത്. ഒരു വോട്ടര്‍ക്ക് തന്റെ ബൂത്തില്‍ വരി ഉണ്ടെങ്കില്‍ അടുത്ത ബൂത്തില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയും. ചാണ്ടി ഉമ്മന്‍ ജയിച്ചുവന്നാല്‍ അങ്ങനെ ഒരു ഗുണം കിട്ടും. നല്ലൊരു ആശയമാണെങ്കിലും തിരക്കില്ലാത്ത ഹോട്ടലില്‍ പോകുന്നത് പോലെ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല അത്. നിയമമാക്കേണ്ടതുണ്ട്', എം.വി.ജയരാജന്‍ പറഞ്ഞു.
ബിജെപി വോട്ട് മറിച്ചില്ലെങ്കില്‍ ജെയ്ക്ക് സി. തോമസ് പുതുപ്പള്ളിയില്‍ ജയിക്കുമെന്നും ജയരാജന്‍ അവകാശപ്പെട്ടു. എന്നാല്‍, ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിക്കാനുള്ള സാധ്യത കൂടുതലാണെന്നും വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന അവരുടെ അവകാശവാദം ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഗീയ ശക്തികളും ഇപ്പോള്‍ യുഡിഎഫ് കൂടാരത്തിലാണ്. വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ അവകാശവാദം സ്വപ്‌നം മാത്രമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കന്മാര്‍ തന്നെ ചാണ്ടി ജയിക്കുമെന്ന് പറയാതെ പറയുകയാണ്. അപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ് ജെയ്ക്ക്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്തു. ജയത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജെയ്ക് പറഞ്ഞു.
''എക്‌സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണു വിശ്വാസം. ബൂത്ത് തലത്തില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. പോളിങ് ദിവസം എട്ടു പഞ്ചായത്തുകളിലെ 52 ബൂത്തുകള്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് വോട്ടര്‍മാര്‍ പറഞ്ഞത് ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ്''ജെയ്ക് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ബിജെപിയുഡിഎഫ് കൂട്ടുകെട്ട് ശക്തമാണ്. ആ കൂട്ടുകെട്ടിന്റെ അനന്തരഫലമായിരുന്നു മുന്‍കാലങ്ങളില്‍ കണ്ടതെന്നും ജെയ്ക് പറഞ്ഞു. 182 ബുത്തുകളിലെയും പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരു കീലിസ്റ്റ് തയാറാക്കിയിരുന്നു. ഇടതുപക്ഷത്തിനു തന്നെ പോള്‍ ചെയ്യപ്പെടേണ്ട വോട്ടുകളുടെ എണ്ണം കണക്കാക്കിയിരുന്നു. ആശുപത്രി കേസുകളിലുള്‍പ്പെട്ടവരെ ഒഴികെ ബാക്കി എല്ലാവരെയും ബൂത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു. 18,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനു ലഭിക്കും എന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























