കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കോടതിയില്‍ സിപിഎമ്മിനെ കുരുക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇ ഡി;ഒരേ വസ്തുവിന് ഒന്നിലധികം വായ്പകള്‍ ഭൂമിയുടെ വിപണി വിലപോലും പരിഗണിക്കാതെ അനുവദിച്ചു,തൃശ്ശൂരിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെ അറസ്റ്റിന് സാധ്യതയുണ്ട്,എസി മൊയ്തീനെ ചോദ്യം ചെയ്യുന്നതോടെ കളി മാറും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ രേഖകളില്‍ ബാങ്കിനെതിരേ അതിഗുരുതരമായ കണ്ടെത്തലുകള്‍.
ബാങ്ക് അംഗങ്ങള്‍ പോലുമല്ലാത്തവര്‍ക്ക് വന്‍തുകയുടെ വായ്പകള്‍ നല്‍കി. ബാങ്ക് സമിതിയുടെ ശുപാര്‍ശയോ പ്രസിഡന്റിന്റെ അനുമതിയോ ഇല്ലാത്ത അപേക്ഷകളിലും വായ്പ നല്‍കി. മാനേജരായിരുന്ന ബിജു കരീമിന്റെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് മാത്രമായിരുന്നു വായ്പ നല്‍കാന്‍ ആധാരമാക്കിയത്.
ഈടിനുള്ള വസ്തുവകകള്‍ പരിശോധന നടത്താതെ 50 ലക്ഷം രൂപയുടെ വരെ വായ്പകള്‍ അനുവദിച്ചു
ബിനാമി വായ്പകളെല്ലാം ബാങ്കിന്റെ എ ക്ലാസ് അംഗത്വമുള്ളവരുടെ പേരിലാണ് നല്‍കിയത്.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലല്ലാത്ത ഭൂമി ഈടായി സ്വീകരിച്ചു. പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവര്‍ക്കും അംഗത്വം നല്‍കി.
ഒരേ വസ്തുവിന് ഒന്നിലധികം വായ്പകള്‍ ഭൂമിയുടെ വിപണി വിലപോലും പരിഗണിക്കാതെ അനുവദിച്ചു.
വായ്പ രേഖകളില്‍ പലതിലും ഈട് നല്‍കുന്നു എന്ന് രേഖകളിലുള്ള ആധാരത്തിന്റെ അസല്‍ ഉണ്ടായിരുന്നില്ല.
ഭൂമിയുടെ ഉടമസ്ഥനുമായി ബന്ധം പോലുമില്ലാത്തവര്‍ക്ക് അതേ ഭൂമിയുടെ രേഖകള്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കി
യഥാര്‍ഥ അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തന്നെയാണോ വായ്പത്തുക പോകുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലെന്ന് വായ്പ നല്‍കാന്‍ ചുമതലപ്പെട്ട ജീവനക്കാര്‍ മൊഴി നല്‍കിയതായി ഇ.ഡി. വ്യക്തമാക്കുന്നു. ഏത് അക്കൗണ്ടിലേക്കാണ് പണം മാറ്റേണ്ടതെന്ന നിര്‍ദേശം ഹെഡ് ഓഫീസില്‍ നിന്നാണ് വന്നിരുന്നത്. തുടങ്ങി ഗുരുതര റിപ്പോര്‍ട്ട്.
ഒന്നും രണ്ടുമല്ല 300 കോടിയുടെ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. അതേക്കുറിച്ചുള്ള വിവരം കിട്ടിയിട്ടും കണ്ണടച്ചിരുന്ന ഒരു മുഖ്യമന്ത്രി. പാവപ്പെട്ടവന്റെ പാര്‍ട്ടി ആ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരി. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ അലമുറയിട്ട് കരയുകയാണ്. സ്വന്തം പണം കൊണ്ട് നിക്ഷേപിച്ചിട്ട് ബാങ്കിന് മുന്നില്‍ കൈനീട്ടേണ്ട ഗതികേട്. പാവങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച് തിന്നാല്‍ ദഹിക്കില്ല. കരുവന്നൂരില്‍ സിപിഎമ്മുകാര്‍ക്കിട്ടുള്ള കുരുക്ക് മുറുക്കുന്നുണ്ട് ഇഡി. മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ ചോദ്യം ചെയ്യലോടെ കേസ് മറ്റൊരു തലത്തിലേക്ക് എത്തുമെന്നാണ് അന്വേഷണസംഘം തരുന്ന സൂചന. തൃശ്ശൂരിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെ അറസ്റ്റിന് സാധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് മാരത്തണ്‍ ചോദ്യം ചെയ്യലാണ് കൊച്ചി ഇ.ഡി. ഓഫീസില്‍ നടക്കുന്നത്. മൊയ്തീന്‍ 11ന് ഹാജരാകുമെന്ന് അറിയിച്ചിരിക്കുന്നത്. മൊയ്തീന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. മൊയ്തീനോട് രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ പി. സതീഷ് കുമാറും പി.പി. കിരണും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
എസി മൊയ്തീനെ ചോദ്യം ചെയ്യുന്നതോടെ സിപിഎമ്മിന്റെ പല ഉന്നതരിലേക്കും അന്വേഷണം നീളും. തൃശൂരിലെ പല വമ്പന്‍ നേതാക്കന്മാരും വിയര്‍തത്ത് തുടങ്ങി. പാവപ്പെട്ടവന്‍രെ കാശ് കൈയ്യിട്ട് നക്കിയിട്ട് ലവലേശം ഉളുപ്പില്ലാതെ വിലസുന്ന നേതാക്കന്മാര്‍ക്ക് ഇനി രക്ഷയില്ല. ഒരു പ്രഹസനത്തിന് വേണ്ടിയോ അല്ലെങ്കില്‍ സിപിഎമ്മിനെ വിറപ്പിച്ച് വരുതിക്ക് നിര്‍ത്താന്‍ മാത്രമോ ആണ് ഇഡി കേസില്‍ തൂങ്ങുന്നതെങ്കില്‍ ഒന്നും പറയാനില്ല. എന്നാല്‍ കൃത്യമായ അന്വേഷണം ഇഡി നടത്തിയാല്‍ സിപിഎം നേതാക്കള്‍ അഴിയെണ്ണും.
https://www.facebook.com/Malayalivartha

























