ഇടുക്കി ചെറുതോണി അണക്കെട്ടില്‍ യുവാവ് അതിക്രമിച്ചു കയറി; ഡാമില്‍ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടില്‍ താഴിട്ടു പൂട്ടി

ഇടുക്കി ചെറുതോണി അണക്കെട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. ഡാമില്‍ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടില്‍ താഴിട്ടു പൂട്ടി. ഷട്ടര്‍ ഉയത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിച്ചു. ജൂലൈ 22 ന് പകല്‍ 3.15 നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ നിന്നും തോളത്ത് ബാഗുമായി യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. ശനിയാഴ്ചയായതിനാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. കെ എസ് ഇ ബി യുടെ പരാതിയില്‍ ഇടുക്കി പൊലീസ് കേസെടുത്തു. അതിക്രമിച്ചു കടന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























