ആലുവയില്‍ പീഡനക്കേസില്‍ പിടികൂടിയ പ്രതി കൊടുംക്രിമിനലെന്ന് പൊലീസ്

ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ക്രിസ്റ്റില്‍രാജ് കൊടുംക്രിമിനലെന്ന് പൊലീസ്. പാറശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റില്‍ 2017ല്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. ഒട്ടേറെ മോഷണക്കെസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. പകല്‍ മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിയിലാണ് പുറത്തിറങ്ങാറുള്ളതെന്ന് സമീപവാസികള്‍ പറഞ്ഞു.
പതിനെട്ടാമത്തെ വയസില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ് ക്രിസ്റ്റില്‍ രാജ് മോഷണം തുടങ്ങിയത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതാണ് പതിവ് രീതി. ഇയാളുടെ വീട്ടില്‍ മോഷ്ടിച്ചതെന്ന് കരുതുന്ന നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ നിന്ന് ക്രിസ്റ്റില്‍രാജ് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം സമീപത്തെ വയലില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
ആലുവയില്‍ മാസങ്ങള്‍ക്ക് മുമ്പ് ബീഹാര്‍ സ്വദേശിയുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പുലര്‍ച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ട് ജനല്‍ തുറന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.നാട്ടുകാരില്‍ ഒരാള്‍ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോര്‍ച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണര്‍ത്തി.
പരിസരം മുഴുവന്‍ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാല്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് കുട്ടി ഇവര്‍ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂര്‍ണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇന്ന് വൈകീട്ട് ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിടികൂടുന്നതിനിടെ ഇയാള്‍ പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha

























