ആലുവയില്‍ എട്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസ്... പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായമായത് ചുമട്ടുതൊഴിലാളികള്‍

ആലുവയില്‍ എട്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായമായത് ചുമട്ടുതൊഴിലാളികള്‍. ആലുവ ബൈപ്പാസ് ഭാഗത്തെ സി.ഐ.ടി.യു അംഗങ്ങളായ ചുമട്ടു തൊഴിലാളികളായ തിരുവാല്ലൂര്‍ സ്വദേശി ജി. മുരുകനും തുരുത്ത് സ്വദേശി വി.കെ. ജോഷിയുമാണ് പെരിയാര്‍ നീന്തി പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.
പ്രതിയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പൊലീസ് രാവിലെ മുതല്‍ മഫ്ടിയില്‍ ആലുവ പെരിയാര്‍ ഹോട്ടല്‍ പരിസരത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയായതോടെ പൊലീസുകാരുടെ എണ്ണമേറി. ഇതോടെ ചുമട്ടുതൊഴിലാളികള്‍ക്ക് പീഡനക്കേസിലെ പ്രതിയെ തിരഞ്ഞാണെന്ന് സൂചന ലഭിച്ചു.
മൂന്നരയോടെ സ്ഥലത്തെത്തിയ ആലുവ സി.ഐ മഞ്ജുദാസ് പെരിയാര്‍ ഹോട്ടലിന് പിന്നിലെ മതില്‍ ചാടിക്കടക്കുന്നത് കണ്ട് ജോഷിയും മുരുകനും സ്ഥലത്തെത്തി. സി.ഐ നീന്താന്‍ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇരുവരും അറിയാമെന്ന് പറഞ്ഞു. ഇതോടെ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടിയില്‍ കാടുപിടിച്ച ഭാഗത്ത് ഒളിച്ചിരുന്ന പ്രതിയെ പിടിക്കാന്‍ പൊലീസ് ഇരുവരുടെയും സഹായം തേടി.
മുരുകനും ജോഷിയും നീന്തിയെത്തുന്നത് കണ്ട് പ്രതിയും പുഴയിലേക്ക് ചാടി നീന്തിരക്ഷപ്പെടാന്‍ ശ്രമിച്ചു. എത്ര നീന്തിയാലും പിടിക്കപ്പെടുമെന്ന് ഇരുവരും വിളിച്ചുപറഞ്ഞപ്പോള്‍ പ്രതി പിടിതരാന്‍ സമ്മതിച്ചു. തുടര്‍ന്ന് തിരികെ കരയിലേക്ക് നീന്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























