കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇന്ന് അറിയാം... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും; മണ്ഡലത്തില്‍ 72.91% പോളിംഗ് രേഖപ്പെടുത്തി; ആകെ 1,28,535 പേര്‍ വോട്ട് ചെയ്തു; കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ നടക്കുക

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്താനുളള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ നടക്കുക.
ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകള്‍, 20 മേശകളിലായാണ് എണ്ണുക. അതില്‍ 14 മേശകളില്‍ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാല്‍വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.
മണ്ഡലത്തില്‍ 72.91% പോളിംഗ് രേഖപ്പെടുത്തി. ആകെ 1,28,535 പേര്‍ വോട്ട് ചെയ്തു. പുരുഷന്‍മാര്‍ 64,078, സ്ത്രീകള്‍ 64,455, ട്രാന്‍സ്‌ജെന്‍ഡര്‍ 2, പോസ്റ്റല്‍ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് കണക്ക്. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം നാളെ അറിയാം. 2021ല്‍ 74.84% ആയിരുന്നു പോളിങ്.
വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ കനത്ത പോളിംഗാണ് മണ്ഡലത്തില്‍ ഉടനീളം ദൃശ്യമായത്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവില്‍ മണര്‍കാട് 88 ബൂത്തിലെ വരിയില്‍ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് അവസാനിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74. 84 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























