പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലും പതിവ് തെറ്റിക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍....രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ കൗണ്ടിങ്ങ് സെന്ററിലേക്ക് പോയത്, എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്ന് ചാണ്ടി ഉമ്മന്

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലും പതിവ് തെറ്റിക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍....രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ കൗണ്ടിങ്ങ് സെന്ററിലേക്ക് പോയത്. എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍. ശുഭ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കുമെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. വരുന്ന 11ആം തീയതി കേരള നിയമസഭയില്‍ നടക്കാന്‍ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയാണ്.
പോളിംഗ് ദിനത്തില്‍ കണ്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ ഒഴുക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നും തിരുവഞ്ചൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ആദ്യ സൂചനകള്‍ ലഭ്യമായേക്കും. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.
"
https://www.facebook.com/Malayalivartha

























