Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും, അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ... ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്.... 2022 സെപ്റ്റംബർ 23നും ഇന്ത്യ സമാന മുന്നറിയിപ്പ് നൽകിയിരുന്നു....

21 SEPTEMBER 2023 02:36 PM IST
മലയാളി വാര്‍ത്ത

ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. ഇന്ത്യ വിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവയുടെ വെബ്സൈറ്റുകൾ വഴിയോ ‘മദദ്’ പോർട്ടൽ (madad.gov.in) വഴിയോ ഇന്ത്യൻ പൗരന്മാർ റജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.

 

കൃത്യം ഒരു വർഷം മുൻപ്, 2022 സെപ്റ്റംബർ 23നും ഇന്ത്യ സമാന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേക സിഖ് രാജ്യം വേണമെന്ന ആവശ്യമുയർത്തി കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അത്.കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ മടങ്ങിപ്പോകണമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നു ആവശ്യപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയാണോ ഉത്തരവാദി എന്ന വിഷയത്തിൽ ഒക്ടോബർ 29നു കാനഡയിൽ ഹിതപരിശോധന നടത്തുമെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട്. 25ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ പദ്ധതിയുണ്ടെന്നും പറയുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിൽ അന്വേഷണം പൂർത്തിയാകുംമുൻപു മുൻവിധി പാടില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പണ്ടുമുതലേ അടുത്തബന്ധമുള്ള ഇരുരാജ്യങ്ങളും ഈ വിഷയത്തിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയോടുള്ളതുപോലെ തന്നെ കരുതൽ കാനഡയോടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഖ് ഭീകരസംഘടന ‘ബബ്ബർ ഖൽസ’യിലെ 5 പേരുടെ തലയ്ക്ക് എൻഐഎ വിലയിട്ടു. പഞ്ചാബിൽ ഒട്ടേറെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കൊടുംഭീകരൻ ഹർവിന്ദർ സിങ് സന്ധു (റിൻഡ), ലഖ്ബീർ സിങ് സന്ധു (ലൻഡ) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ വീതവും മറ്റു 3 പേരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ആയുധ, ലഹരിമരുന്ന് കള്ളക്കടത്തിന്റെയും ഭാഗമാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടി.

 

എൻഐഎ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. വിവിധയിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെയുണ്ടായ ആക്രമണവും ഭീഷണികളും അന്വേഷിക്കുന്ന എൻഐഎ സംഘം അടുത്ത മാസം കാനഡ സന്ദർശിക്കാനിരുന്നതാണ്. എന്നാൽ പുതിയ സാഹചര്യം കണക്കിലെടുത്ത് ഈ യാത്ര മാറ്റിവച്ചേക്കുമെന്നാണു വിവരം. ഇന്ത്യയിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികളും പഞ്ചാബി പ്രവാസികളും കാനഡയിൽ സ്ഥിരതാമസം ആക്കിയവരുമെല്ലാം നിലവിലെ സ്ഥിതിഗതികളിൽ ആശങ്കാകുലരാണ്. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇത് ബാധിക്കാനിടയുണ്ട്. കാരണം ഇവയെല്ലാം തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ കൂടുതലായി ആശ്രയിക്കുന്നവരാണ്. ഇതിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളാണ്.എല്ലാ വർഷവും കാനഡയിലേക്കെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. കാനഡയുടെ വലിയൊരു വരുമാന സ്രോതസാണത് എന്ന കാര്യത്തിൽ തർക്കമില്ല. ഇരു രാജ്യങ്ങളും ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കണം. ചില വിദ്യാർത്ഥികൾ പ്രശ്നത്തിന്റെ പ്രത്യാഘാതം നേരിട്ടേക്കാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends