പിണറായി തന്നെ അകത്താക്കുമെന്ന് സംശയിച്ച് മൊയ്തീൻ...! ഇ.ഡി.ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പോലീസ് തീരുമാനിച്ചതിന് പിന്നിൽ ഈ രഹസ്യ അജണ്ട? കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചാൽ മൊയ്തീൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ അകത്താവാൻ സാധ്യത...

ഇ.ഡി.ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പോലീസ് തീരുമാനിച്ചതിന് പിന്നിൽ തന്നെ തീർക്കാനുള്ള രഹസ്യ അജണ്ടയെന്ന് സംശയിച്ച് എ.സി.മൊയ്തീൻ. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചാൽ മൊയ്തീൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ അകത്താവും. മൊയ്തീൻ ഉൾപ്പെടെയുള്ളവരെ അകത്താക്കാനുള്ള നീക്കമായും പോലീസ് നടപടിയെ വ്യാഖ്യാനിക്കുന്നവരുണ്ട് .ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സി പി എം നേതാവിന്റെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിന് പിന്നിൽ ഇ ഡി യോടുള്ള മൊയ്തീൻ്റെ ഭയമാണ്.
വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷനാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. വ്യാജമൊഴി നൽകാൻ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് അരവിന്ദാക്ഷന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് ഇത് സംബന്ധിച്ച് ഇന്നലെ അതിവേഗം ഇ ഡി ഓഫീസിൽ എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്നത് കൂടുതൽ ആലോചനകൾക്ക് ശേഷം മതിയെന്നാണ് തീരുമാനം. നേരത്തെ സ്വർണ്ണക്കടത്തിലെ കള്ളപ്പണക്കേസ് അന്വേഷണത്തിനിടയിലും ഇഡി ഉദ്യോഗസ്ഥർ ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഈ നടപടി കേന്ദ്ര സംസ്ഥാന ഏറ്റ് മുട്ടലിലേക്ക് എത്തിയിരുന്നു.
സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷണത്തിൽ ഇഡി പിടിമുറുക്കുന്നതും മുതിർന്ന നേതാക്കൾക്ക് എതിരെ ഉയർന്ന ആരോപണങ്ങളും അടക്കം നിലനിൽക്കെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്ദീനെതിരായി നടക്കുന്ന അന്വേഷണം മുതൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ ലക്ഷ്യം വച്ചുള്ള ഇഡി നീക്കം വരെയുള്ള പ്രതിസന്ധികൾ യോഗത്തിൽ ചർച്ചയാകും. രാഷ്ട്രീയ പ്രേരിത ഇടപെടൽ നടക്കുന്നുവെന്നും സഹകരണ മേഖലയെ തകർക്കാൻ ഗൂഢനീക്കങ്ങളുണ്ടെന്നുമുള്ള നിലപാടിലാണ് സിപിഎം.
കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഇഡി നടപടി കടുപ്പിക്കുമ്പോൾ പൊലീസിന്‍റെ അസാധാരണ നടപടി. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി. ആർ അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇഡി ഓഫീസിലെത്തി. വൈകിട്ട് 4.30തോടെയാണ് പൊലീസ് സംഘം കൊച്ചി എൻഫോഴ്സ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി.
കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ പറയുന്നത്. എന്നാൽ പരാതി ഇഡി ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ്. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇത് ഉന്നത നേതാക്കളുടെ നിർദ്ദേശാനുസരണമാണെന്ന് മനസിലാക്കുന്നു .നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ അന്വേഷണം വന്നതോടെ സമാനമായ രീതിയിൽ വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ഇഡി ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വിഷയം കോടതിയിലുമെത്തി.സമാനമായ ഏറ്റുമുട്ടലാണ് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും തമ്മിൽ ഉണ്ടാകുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ തങ്ങൾക്ക് ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കി. . തൃശ്ശൂരിലെ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് 25 ഭൂമികളുടെ രേഖകൾ ഇ ഡി പിടിച്ചെടുത്തത്. തൃശ്ശൂരിലെ സ്വർണ്ണ വ്യവസായി സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ മാരത്തോൺ പരിശോധനയിലാണ് കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച സതീഷ് കുമാർ നടത്തിയ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ ഇഡി കണ്ടെത്തിയത്. സതീഷ് കുമാറിനായി വിവിധ വ്യക്തികളുടെ പേരിൽ വാങ്ങിയ 25 രേഖകൾ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
ബെനാമി ലോനിലൂടെ നേടിയ കള്ളപ്പണം ഭൂമി ഇടപാടിലും മറ്റും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. കരുവന്നൂർ കേസിൽ പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായി ഇത് മാറും. സതീഷിന്റെ കൂട്ടാളിയും തൃശ്ശൂരിലെ സ്വർണ്ണ വ്യവസായിയുമായ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണ്ണം 5.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ബാങ്കിൽ നിന്ന് 18.5 കോടി തട്ടി എട്ടുവർഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാറിന്റെ തൃശ്ശൂരിലെ വീട്ടിൽ നിന്ന് 15 കോടി വിലമതിക്കുന്ന 5 രേഖകൾ കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകകാലും പിടിച്ചെടുത്തിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ തങ്ങൾക്ക് ലഭിച്ചെന്നാണ് ഇഡി അവകാശവാദം. തൃശ്ശൂരിലെ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് 25 ഭൂമികളുടെ രേഖകൾ ഇ ഡി പിടിച്ചെടുത്തത്. തൃശ്ശൂരിലെ സ്വർണ്ണ വ്യവസായി സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം നടത്തിയ മാരത്തോൺ പരിശോധനയിലാണ് കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച സതീഷ് കുമാർ നടത്തിയ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ ഇ ഡി കണ്ടെത്തിയത്.
തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നില്‍ ജയരാജന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇ.പി. ജയരാജന്‍ തൃശൂരില്‍ എത്തിയതോടെയാണ് ഇവിടത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ നാശം തുടങ്ങിയത്. സി.പി.എമ്മിന്റെ കൊള്ളയില്‍നിന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് അബ്ദുള്ളകുട്ടി തൃശ്ശൂരിൽ പറഞ്ഞു.
സഹകരണ ബാങ്കുകളെ ആര്‍.ബി.ഐയുടെ കീഴില്‍ കൊണ്ടുവരണമെന്നും കെവൈസി നിയമം നിര്‍ബന്ധമാക്കണമെന്നും ഇതിനകം ആവശ്യം ഉയർന്നിട്ടുണ്ട്.. മൊയ്തീൻ്റെ കാര്യം അനുദിനം ബുദ്ധിമുട്ടായി മാറുകയാണ്. എപ്പോൾ വേണമെങ്കിലും അകത്താവുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാർ ഏജൻസിയുടെ ക്യപ ഒന്നുകൊണ്ടു മാത്രമാണ് മൊയ്തീൻ പുറത്തു കഴിയുന്നത്. എ.സി.മൊയ്തീന് പിന്നാലെ നിരവധി സി പി എം നേതാക്കൾ ജയിലിലേക്ക് പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സി പി എം നേതാക്കൾ നടത്തുന്ന സഹകരണ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തു വരുന്ന സാഹചര്യം ഇന്നുണ്ട്.
സഹകരണ ബാങ്കുകളെ പിടികൂടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഹകരണ മേഖലയെ അഴിമതി മുക്തമാക്കാനാണ് തീരുമാനംസ്വർണ്ണക്കടത്ത് കേസിന് ശേഷം സഹകരണ തട്ടിപ്പിലാണ് കേന്ദ്രം പിടിമുറുക്കുന്നതെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ തട്ടിപ്പ് ഒതുക്കാൻ നേരിട്ട് ഇടപെട്ടിരുന്നു. . സി.പി.എം നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളെ രക്ഷിക്കാൻ മുഖ്യമന്ത്രി സംസ്ഥാന സഹകരണ മന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. സി പി എം നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകൾക്ക് ദോഷം വരാത്ത തരത്തിൽ ആരോപണങ്ങൾ ഒതുക്കാൻ ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സംസ്ഥാനത്തെ സഹകരണ മേഖല കേന്ദ്ര സർക്കാരിൻ്റെ കണ്ണിലെ കരടാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലവത്തായില്ല.
കരുവന്നൂർ സഹകരണ ബാങ്കില്‍ സിപിഎം ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകിയെന്ന് ആരോപണവുമായി മുൻ ബ്രാഞ്ച് സെക്രട്ടറി രംഗത്തെത്തിയത് കേസിൽ വൻ വഴിത്തിരിവാണുണ്ടാക്കിയത്. ഇതിൽ നിന്ന് മനസിലാക്കുന്നത് അഴിമതിയുടെ നേർ ചിത്രമാണ്. മുൻ പ്രസിഡന്‍റ് കെ കെ ദിവാകരന്‍റെ മരുമകൻ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചു. ഇത് സാധാരണക്കാരുടെ പ്രതിസന്ധി ഇരട്ടിയാക്കിയെന്നുമാണ് മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിച്ചത്. വിഷയത്തില്‍ പാർട്ടിക്ക് പലതവണ പരാതി നൽകിപ്പോൾ മന്ത്രി എസി മൊയ്തീന്‍റെ ഇടപെടൽ ഉണ്ടായി. അതുകൊണ്ടാണ് പാർട്ടിക്ക് അകത്ത് നടപടി ഉണ്ടാകാത്തത് എന്ന് സുജേഷ് കണ്ണാട്ട് പറഞ്ഞു.. തനിക്കെതിരെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നും ഇതിനെതിരെ പരാതി കൊടുത്തപ്പോൾ ഒതുക്കി തീർത്തത് മൊയ്തീൻ ആണാണെന്നും സുജേഷ് കണ്ണാട്ട് വെളിപ്പെടുത്തി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.. 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
സാധാരണക്കാരുടെ സഹകരണ നിക്ഷേപം കയിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്നതാണ് സി പി എമ്മിൻെറ രീതി. സഹകരണത്തിൻ്റെ കേരള മോഡൽ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരവും നടുക്കുന്നതുമാണ്. സിപിഎം ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. അത് നടത്തിയവരിൽനിന്ന് തിരിച്ചുപിടിക്കാനോ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
പകരം അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 300 കോടിയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയ സിപിഎം ഉന്നത നേതാക്കളിലേക്ക് അന്വേഷണം കടന്ന് ചെല്ലാത്തതും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും അതിന് തെളിവാണ്. കേസില്‍ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോള്‍ ജാമ്യത്തിലാണ്. നിക്ഷേപകരെ വഞ്ചിക്കുകയും തുക അടിച്ചുമാറ്റുകയും ചെയ്യുന്ന പുതിയതരം അഴിമതികളാണ് സിപിഎം നടത്തുന്നത്. മൊയ്തീന് പിന്നിൽ ഏതെല്ലാം നേതാക്കളുണ്ടെന്ന് പാർട്ടി സെക്രട്ടറിക്കറിയാം. നേതാക്കൾക്ക് പുറമേ പാർട്ടിയെയും സാമ്പത്തിക സഹായം നൽകി താങ്ങി നിർത്തുന്നതിനാൽ മൊയ്തീനെ പോലുള്ളവർക്കെതിരെ നടപടിയെടുക്കാൻ സി പി എമ്മിന് കഴിയില്ല.
https://www.facebook.com/Malayalivartha





















