പിറന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ നവവധുവിന്റെ ആത്മഹത്യ:- പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് 16 പരിക്കുകൾ:- ഭർത്താവ് സച്ചിൻ കീഴടങ്ങി

പിറന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങി. ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുന്ന കതിരൂർ സ്വദേശി സച്ചിൻ (31) ആണ് കീഴടങ്ങിയത്. ഏപ്രിൽ രണ്ടിനാണ് സച്ചിനും പിണറായി പടന്നക്കരയിലെ മേഘയും വിവാഹിതരായത്.
ജൂൺ 12-നാണ് മേഘയെ കതിരൂരിലെ ഭർത്തൃ വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൾ ആത്മഹത്യ ചെയ്തത് സച്ചിന്റെ പീഡനത്തെ തുടർന്നാണെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകി. ഇൻക്വസ്റ്റിൽ മേഘയുടെ ദേഹത്ത് 11 പരിക്കുകൾ കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിൽ കതിരൂർ പോലീസ് സച്ചിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു.
ആദ്യം കതിരൂർ പോലീസും പിന്നീട് തലശ്ശേരി എ.എസ്.പി.യും അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ 16 പരിക്കുകൾ കണ്ടെത്തിയെന്നും അതുകൊണ്ട് മുൻകൂർ ജാമ്യം നിഷേധിക്കണമെന്നും പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ വാദിച്ചു.
മേഘയെ പീഡിപ്പിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുൻകൂർ ജാമ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് കീഴടങ്ങൽ. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഐടി എന്‍ജിനീയറായിരുന്നു മേഘ. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ് സച്ചിനും മേഘയും. ഇരുവരും പറയിച്ച് വിവാഹിതരാവുകയായിരുന്നു. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ അസ്യാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസില്‍ നല്‍കിയ മൊഴി.
ഇതേ തുടര്‍ന്ന് സച്ചിന്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് മേഘയുടെ പിതാവ് പരാതിയില്‍ പറയുന്നത്. വീട്ടുകാര്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്തിരുന്നു എങ്കിലും ഇവര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവ ദിവസം ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും സച്ചിന്‍ മേഘയെ മര്‍ദ്ദിച്ചുവെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സച്ചിൻ്റെ വീട്ടുകാരാണ് ഇവിടേക്ക് വിവാഹാലോചനയുമായി എത്തിയതെന്നാണ് മേഘയുടെ വീട്ടുകാർ പറയുന്നത്. മേയ് മാസത്തിനുള്ളില്‍ സച്ചിൻ്റെ വിവാഹം നടത്തണമെന്നാണ് ജ്യോത്സ്യന്റെ നിര്‍ദേശമെന്നും എത്രയും വേഗം വിവാഹം വേണമെന്നുമായിരുന്നു അവർ ആവശ്യപ്പട്ടതെന്നും മേഘയുടെ ബന്ധുക്കൾ പറയുന്നു. . ഇതിനിടെ മേയ് മാസത്തില്‍ കോഴിക്കോട്ടെ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കേണ്ടതാണെന്നും ജോലിക്ക് കയറിയാല്‍ പിന്നീട് അവധിയെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വിവാഹം അതിന് മുമ്പ് തന്നെ നടത്തണമെന്ന് മേഘയും ആവശ്യപ്പെട്ടു.
വിവാഹം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്താമെന്ന് പറഞ്ഞിട്ടും മകൾ സമ്മതിച്ചില്ലെന്നും മേഘയുടെ പിതാവ് പറയുന്നു. സച്ചിനുമായുള്ള വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് വരെ മകള്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നോ മര്‍ദിച്ചുവെന്നോ മകള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും മകളുടെ മരണശേഷം അവളുടെ സുഹൃത്തുക്കളാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു.
ഇതിനിടെ വിവാഹത്തിന് പിന്നാലെ മേഘയുടെ പുതിയ ഫോണ്‍ സച്ചിന്‍ കൈക്കലാക്കിയിരുന്നുവെന്ന ആരോപണവും മേഘയുടെ പിതാവ് ഉന്നയിച്ചു. മേഘയുടെ ഫോണിലേക്ക് ആരെല്ലാം വിളിക്കുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഒരിക്കല്‍ അവളുടെ കൂട്ടുകാരി വിളിച്ചപ്പോള്‍ സച്ചിന്‍ ദേഷ്യപ്പെട്ട് സംസാരിച്ചതായും പിതാവ് വെളിപ്പെടുത്തുന്നു. സച്ചിന് വേറൊരു ബന്ധമുണ്ടെന്നും അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നുണ്ട്. മരണത്തിന്‌റെ രണ്ടു ദിവസം മുന്‍പാണ് മകള്‍ക്ക് ശമ്പളം കിട്ടിയത്. എന്നാല്‍ ശമ്പളം മുഴുവന്‍ ഭര്‍ത്താവ് കൈക്കലാക്കി. മകളുടെ എടിഎം കാര്‍ഡ് അടക്കം സച്ചിന്റെ കൈലായിരുന്നെന്ന് പിതാവ് പറയുന്നു.
https://www.facebook.com/Malayalivartha





















