Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കടം വാങ്ങിക്കൂട്ടി കേരളത്തെ മുടിപ്പിക്കും! പിണറായിക്കിട്ട് വീണ്ടും വെടി പൊട്ടിച്ച് ചിറ്റപ്പൻ... ഇപി ഈ പണി വേണ്ടായിരുന്നു!

21 SEPTEMBER 2023 08:59 PM IST
മലയാളി വാര്‍ത്ത

ചെറുവിഷമം ജനങ്ങള്‍ പോലും അറിയാതിരിക്കാന്‍ ഒട്ടനവധി അഭ്യാസങ്ങള്‍ കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയാരജന്‍. കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബി ജെ പിക്കൊപ്പം ചേർന്ന് കേരളത്തിന്റെ വികസനത്തിന് യു ഡി എഫ് എതിര് നിൽക്കുന്നുവെന്നും ഇ പി ജയരാജൻ.

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയ്ക്കെതിരെ രാജ്‌ഭവന് മുന്നിൽ ഇടതുമുന്നണി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സഹകരിക്കുന്നില്ലെങ്കിൽ കടം വാങ്ങി കേരളത്തെ വികസിപ്പിക്കുമെന്നും ആ വികസനത്തിലൂടെ കടം വീട്ടുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ലഭിച്ചു‌ കൊണ്ടിരിക്കുന്ന വരുമാനം എൽഡിഎഫ് സർക്കാർ നാടിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചില്ലായിരുന്നെങ്കിൽ ഈ വന്ദേഭാരത് ഉണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ‘‘കേരളത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ഈ നാടിനെ കടം വാങ്ങി വികസിപ്പിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആ വികസനത്തിലൂടെ നമ്മള്‍ കടം വീട്ടും.

കച്ചവടക്കാരെല്ലാം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് എത്രമാത്രം കടമുണ്ട്. കടം വാങ്ങി നാട് നന്നാക്കി, കടംവീട്ടി, കേരളീയരുടെ മുഴുവന്‍ അഭിവൃദ്ധിക്കു നടപടികള്‍ സ്വീകരിക്കുന്ന ഒരു ജനാധിപത്യ സര്‍ക്കാരിനെ എന്തിനാണ് ഇങ്ങനെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നത്?’’ – ജയരാജൻ ചോദിച്ചു.

കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്‌ എതിര് നിൽക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി. ഇടത് മുന്നണി അധികാരത്തില്‍ വന്നതോട് കൂടിയാണ് ഒരു കുതിപ്പുണ്ടായത്. കേരളത്തെ രക്ഷിച്ചെടുക്കാന്‍ കഠിനമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഉണ്ടാക്കിയ പുരോഗതി ബിജെപിയേയും യുഡിഎഫിനേയും ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

‘‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു സെമി സ്പീഡ് റെയിൽവേ ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചു. യാത്രയ്ക്ക് സൗകര്യം, ടൂറിസത്തിനു നല്ലത്, കേരളത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചു കൊണ്ട് പുതിയ സംരംഭങ്ങൾ... അത്തരമൊരു കെ റെയിൽ പദ്ധതിയുമായി വന്നപ്പോൾ, യുഡിഎഫുകാരും ബിജെപിക്കാരും കുറ്റി പിരിക്കാൻ നടന്നു. ആ കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോയതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇവിടെ കെ റെയിൽ പദ്ധതി അനുവദിച്ചത്.

കെ റെയിലിനു പകരം ഇതാ ഒരു റെയിൽ ഞങ്ങൾ തരുന്നു എന്നു പറഞ്ഞാണ് അവർ വന്ദേഭാരത് അനുവദിച്ചത്. അതായത് കെ റെയിലാണ് ഇതിന്റെ അടിസ്ഥാന ഘടകം. കെ റെയിൽ പദ്ധതി ഇവിടെ സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചില്ലായിരുന്നെങ്കിൽ ഈ വന്ദേഭാരത് ഉണ്ടാകുമായിരുന്നോ?’’ – ജയരാജൻ ചോദിച്ചു.

കേരളത്തിന്റെ ഏതെങ്കിലും വികസന പദ്ധതിക്ക് യുഡിഎഫ് ഏഴര വര്‍ഷക്കാലത്ത് പിന്തുണച്ചിട്ടുണ്ടോ..വികസനത്തെ തുരങ്കം വെക്കാനാണ് ശ്രമിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം ഗണ്യമായി വെട്ടിചുരുക്കയും കടമെടുക്കാനുള്ള പരിധിയും വെട്ടി ചുരുക്കിയെന്നും ജയരാജന്‍ പറഞ്ഞു.

കേരളം ഉണ്ടായത് മുതലുള്ള കടങ്ങളൊക്കെ എഴുതി ചേര്‍ത്ത് കേരളം കുടിശ്ശികയിലാണെന്ന് എജി സ്ഥാപിച്ചു. പത്രസമ്മേളനം നടത്തി പ്രചാരണം നടത്തിയ എജിക്ക് രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് അദ്ദേഹത്തിന്റെ ചുമതലയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഗവർണർ ബില്ലുകൾ പിടിച്ചുവച്ചിട്ട് എന്തുകാര്യമാണ്? നിയമ നിർമാണം നടപ്പിലാക്കേണ്ട ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തത് ബി ജെ പി നയമാണ്'- ഇ പി ജയരാജൻ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (8 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends