Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽ നിന്നു മാറ്റിനിർത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

21 SEPTEMBER 2023 09:03 PM IST
മലയാളി വാര്‍ത്ത

ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്തു പ്രകടനമായ മതനിരപേക്ഷ ഐക്യം സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ പിന്നിട്ട ഘട്ടത്തിൽ ഛിദ്രമാകുന്നുണ്ടോയെന്ന ആലോചനകളുണ്ടാകുന്ന കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച മൗനഭാഷ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൃത്തബോധിനി, സ്വാതന്ത്ര്യ ദർശനം എന്നീ പുസ്തകങ്ങൾ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യമെന്ന ആശയത്തെ ഇഴകീറി പരിശോധിക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാത്തരത്തിലും സ്വതന്ത്രമാകുന്ന നിലയിലേക്കു സമൂഹം വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അത്തരം പരിശോധനകൾക്കു പ്രേരണ നൽകുന്നതാണു ഡോ. വി.പി. ജോയി രചിച്ച സ്വാതന്ത്ര്യ ദർശനമെന്ന പുസ്തകമെന്ന് പുസ്തക പ്രകാശനം നിർവഹിച്ചു മുഖ്യമന്ത്രി പറഞ്ഞു.

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാതൃഭാഷാ പരിപോഷണത്തിനു ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണു ഡോ. വി.പി. ജോയിയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ജോയിയുടെ ഭാഷാ സ്നേഹവും കാവ്യാഭിരുചിയും മലയാളവന്ദനമെന്ന കവിതയിൽ നിറഞ്ഞുനിൽക്കുന്നു. ഭാവനയുടെ പുതിയ വഴികളിലൂടെ മനസിനെ ആനയിക്കുന്ന ശ്രദ്ധേയമായ 26 കവിതകളുടെ സമാഹാരമാണിത്.

വർത്തമാനകാല ജീവത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ മുതൽ എല്ലാ കാലത്തിനും ബാധകമാകുന്ന തത്വചിന്തകൾ വരെ ഈ കവിതകളിലുണ്ട്. വൃത്തശാസ്ത്ര പഠനത്തിന് ഉതകുന്ന കൃതിയാണു വൃത്തബോധിനി. മലയാളം മുഖ്യവിഷയമായി എടുത്തു പഠിക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കവിയും കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ പ്രൊഫ. വി. മധുസൂദനൻ നായർക്കു പുസ്തകങ്ങൾ നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രൊഫ. ജോർജ് ഓണക്കൂർ പുസ്തക പരിചയം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഷിബു ശ്രീധർ, റിസേർച്ച് ഓഫിസർ കെ.ആർ. സരിത കുമാരി എന്നിവർ പങ്കെടുത്തു. ഗ്രന്ഥകാരൻ ഡോ. വി.പി. ജോയ് മറുപടി പ്രസംഗം നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends