പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

കണ്ണൂരില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. പാലാവയല്‍ ചവറഗിരി, കൂട്ടുകുഴി കോളനിയിലെ പപ്പിനിവീട്ടില്‍ നാരായണനെയാണു തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2017ല്‍ വീട്ടില്‍വച്ച് നാരായണന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടി വീട്ടുകാരോടു വിവരം പറയുകയും തുടര്‍ന്നു 2018 മേയ് 14നു നാരായണനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പയ്യന്നൂര്‍ സിഐയായിരുന്ന എം.പി.ആസാദ്, ചെറുപുഴ എസ്‌ഐ പി.സുകുമാരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.
https://www.facebook.com/Malayalivartha





















