Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അധികം ജീവനക്കാരെ നിയമിക്കും വില്ലേജ് ഓഫീസുകളില്‍ കയറാതെ സേവനങ്ങള്‍ ലഭ്യമാക്കും: മന്ത്രി കെ.രാജന്‍

21 SEPTEMBER 2023 09:18 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള എല്ലാ സേവനങ്ങളും വീട്ടിലിരുന്ന് ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. നാല് വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇല്ലാതാക്കാനും സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാനുമാണ് സര്‍ക്കാരും റവന്യു വകുപ്പും ശ്രമിക്കുന്നത്.

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി സംസ്ഥാനത്തുടനീളം 1342 ഓഫീസുകളില്‍ ഒരോ ജീവനക്കാരനെ അധികമായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ഏഴ് സേവനങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ 20 സേവനങ്ങള്‍ കൂടി ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഇതോടെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും സേവനങ്ങളും വില്ലേജ് ഓഫീസുകളില്‍ നിന്ന് അനായാസം ലഭിക്കും. കേരളത്തിലെ 1646 വില്ലേജ് ഓഫീസുകള്‍ ഇതിനകം സ്മാര്‍ട്ടാക്കി. എല്ലാ ഓഫീസുകളും സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് മാസങ്ങള്‍ കൊണ്ട് 1.42 ലക്ഷം ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി. ഓരോ ഭൂമിയുടെയും അതിരുകള്‍ റിക്കോര്‍ഡ് ചെയ്ത് ഡിജിറ്റല്‍ വേലി സൃഷ്ടിക്കും. പൊതുജനങ്ങള്‍ക്ക് ഇവ ഓണ്‍ലൈനായി ലഭ്യമാക്കും.

വില്ലേജ് തല ജനകീയ സമിതികള്‍ക്ക് റവന്യൂ വകുപ്പിന്റെ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി മനസിലാക്കാനായി പ്രത്യേക റവന്യൂ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിച്ചത്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

ഭരണിക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, കെ.ജി.സന്തോഷ്, ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രജനി, ഇന്ദിരാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്യാമള ദേവി, കെ. പ്രദീപ് കുമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷരായ കെ.വി. ശ്രീകുമാര്‍, കെ.ദീപ, എ.സുധാകര കുറുപ്പ്, എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ ജോസ് ജെ.മാത്യൂ, ആര്‍.ഡി.ഒ. എസ്.സുമ, തഹസീല്‍ദാര്‍ ഡി.സി. ദിലീപ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends