Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സർക്കാരിനൊപ്പം പൊതുസമൂഹവും വികസനത്തിന്റെ ഭാഗമാകണം: സ്പീക്കർ എ.എൻ ഷംസീർ

21 SEPTEMBER 2023 09:20 PM IST
മലയാളി വാര്‍ത്ത

സർക്കാരിനൊപ്പം പൊതുസമൂഹവും വികസനത്തിന്റെ ഭാഗമാകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നോർത്ത് ഇടപ്പള്ളി ഗവ. വി.എച്ച്.എസ് സ്കൂളിൽ നടന്ന ഗുഡ് മോണിംഗ് എറണാകുളം പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

38 സ്കൂളുകളിലായി 8808 കുട്ടികൾക്കാണ് ഗുഡ് മോണിംഗ് എറണാകുളം പദ്ധതി പ്രകാരം പ്രഭാത ഭക്ഷണം ലഭിക്കുന്നത്. ചില സംഘടനകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഇത്തരം പദ്ധതികൾ അഭിനന്ദാർഹമാണെന്നും എറണാകുളം അസംബ്ലി മണ്ഡലത്തിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്തിനായി ഫണ്ട്‌ അനുവദിച്ച ബി.പി.സി.എല്ലിനും ജിയോജിത്തിനും സ്പീക്കർ നന്ദി അറിയിച്ചു.

വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തണം. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സ്കൂളുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഫണ്ട്‌ അനുവദിക്കുന്നുണ്ട്.

സർക്കാർ സ്കൂളുകൾ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളും കൂടി ഉൾപ്പെടുന്നതാണ് പൊതു വിദ്യാഭ്യാസ മേഖല. എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് ചലഞ്ച് ഫണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഓരോ എംഎൽഎമാരും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

എറണാകുളത്തെ ടി.ജെ വിനോദ് എംഎൽഎയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. വിശന്നു വലഞ്ഞിരിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഭക്ഷണം കഴിച്ചാൽ മാത്രമേ പഠനം അർത്ഥവത്താകുകയുള്ളൂ. നമുക്ക് നിലനിൽക്കാൻ ഭക്ഷണം ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. അധ്യാപകർ ഇനി എത്രകാലം കൂടി ഉണ്ടാകുമെന്ന് പറയാനാകില്ല. പക്ഷേ ചാറ്റ് ജിടിപിയെ പൂർണമായും വിശ്വസിക്കരുത്. അതിനും തെറ്റ് സംഭവിക്കാമെന്നും അ‌ദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ നല്ല ഇടപെടലുകൾ നടത്തണം. കുട്ടികളുടെ പഠനരീതി മാതാപിതാക്കൾ നിരന്തരം നിരീക്ഷിക്കണം. അധ്യാപകർ വിദ്യാർത്ഥികളെ നന്നായി ശ്രദ്ധിച്ചു ബഹുമുഖ പ്രതിഭകളാക്കി വളർത്തണം. ഏതെങ്കിലും വിഷയത്തിൽ ന്യൂനതകൾ ഉണ്ടെങ്കിൽ മാതാപിതാക്കളെ അറിയിക്കണമെന്നും സ്പീക്കർ പറഞ്ഞു.

വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം ഉണ്ട്. അധ്യാപകർക്ക് കുട്ടികളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാകണം. പൊതുവിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു വരികയാണ്. പുതിയ തലമുറയെ നല്ലതുപോലെ പരിശീലിപ്പിച്ചു വളർത്തണം. നമുക്ക് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. നാടിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും അ‌ദ്ദേഹം പറഞ്ഞു.

എറണാകുളം നിയോജകമണ്ഡലത്തിൽ ഒരു വിദ്യാർത്ഥി പോലും വിശന്ന് സ്കൂളിൽ ഇരിക്കരുത്. 'കരുതലായി എറണാകുളം' പദ്ധതിയുടെ ഭാഗമായാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതെന്ന് ടി.ജെ വിനോദ് എംഎൽഎ പറഞ്ഞു. നിയമസഭ സ്പീക്കർ പദ്ധതി ഉദ്ഘാടനം ചെയ്തതിൽ ഏറെ സന്തോഷം ഉണ്ടെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ചു എംഎൽഎ പറഞ്ഞു.

നല്ല ഭരണാധികാരികൾ ഉണ്ടെങ്കിലേ നാട് നന്നാവുകയുള്ളൂ​വെന്നും പള്ളികളേക്കാൾ കൂടുതൽ പള്ളിക്കൂടങ്ങളാണ് നമുക്ക് ഇന്ന് ആവശ്യമെന്നും നടൻ ടിനി ടോം പറഞ്ഞു. ദൈവങ്ങൾക്ക് നമ്മൾ വീടുവച്ചു കൊടുക്കേണ്ട ആവശ്യമില്ല. കുട്ടികൾ വളർന്നുവരുന്ന പ്രായത്തിൽ നല്ലത് പറഞ്ഞു കൊടുക്കണം.

തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമില്ലാതെ എല്ലാവരും മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്നും ടിനി ടോം പറഞ്ഞു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. ഗുഡ് മോർണിംഗ് എറണാകുളം പദ്ധതി നേതൃത്വം നൽകുന്ന ടി.ജെ വിനോദ് എംഎൽഎക്ക് മേയർ എം അനിൽകുമാർ ആശംസകൾ അറിയിച്ചു.

ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, കൗൺസിലർ അംബിക സുദർശൻ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ് സിംഗ് ഭണ്ഡാരി, വി.എച്ച്.എസ്.സി വിഭാഗം പ്രിൻസിപ്പൽ എ.ആർ റോഷനി, എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പൽ സി.എൽ ലാലി, പിടിഎ പ്രസിഡന്റ് പി.എ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends