വയനാട്ടില്‍ നിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

വയനാട് കമ്പളക്കാടുനിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്ന് കണ്ടെത്തിയ ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയതായിരുന്നു വിമിജ. എന്നാല്‍ വീട്ടിലെത്തിയില്ലെന്ന് മാത്രമല്ല, ഫോണില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ യുവതിയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്.
https://www.facebook.com/Malayalivartha





















