രാജ്യം ഒറ്റക്കെട്ടായി... കോണ്‍ഗ്രസുകാര്‍ പലപ്പോള്‍ വിചാരിച്ചിട്ടും നടക്കാത്തത് നടപ്പിലാക്കി മോദി; വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായി; നന്ദിയറിയിച്ച് പ്രധാനമന്ത്രി, 215 പേര്‍ അനുകൂലിച്ചു, ആരും എതിര്‍ത്തില്ല; ഇത് ചരിത്ര വിജയം

വനിത സംവരണ ബില്ലിന്റെ ക്രഡിറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നോക്കിയെങ്കിലും നടന്നില്ല. കോണ്‍ഗ്രസുകാര്‍ പലപ്പോള്‍ വിചാരിച്ചിട്ടും നടക്കാത്തതാണ് മോദി നടപ്പിലാക്കിയത്. ഏറെ നേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായി. രാജ്യസഭയില്‍ 215 പേര്‍ ബില്ലിലെ അനുകൂലിച്ചു. എന്നാല്‍ ആരും എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്‍ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും ചര്‍ച്ചക്കിടെ മോദി പറഞ്ഞു. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി അറിയിച്ചു.
ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിയിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശമാണ് തള്ളിയത്. അതേസമയം, പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ചക്കിടെ പറഞ്ഞത്. സെന്‍സസ് നടപടികള്‍ 2026 ലേ പൂര്‍ത്തിയാകൂവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.
മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ടെന്ന് പിവി അബ്ദുല്‍ വഹാബ് എംപി പറഞ്ഞു. രാജ്യസഭയില്‍ വനിതാ സംവരണ ബില്ലില്‍ സംസാരിക്കുമ്പോഴാണ് മുത്തലാഖ് വിഷയത്തിലെ പരാമര്‍ശമുണ്ടായത്. മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്. വെറും ന്യൂനപക്ഷങ്ങളായി മുസ്ലീങ്ങളെ കാണരുതെന്നും വഹാബ് എംപി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയും എംപി രാജ്യസഭയില്‍ ഉന്നയിച്ചു. ജാതി വ്യവസ്ഥക്കെതിരെ ദേവസ്വം മന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നു. കേരളത്തില്‍ പോലും ഇതാണ് സ്ഥിതിയെന്നും വഹാബ് എംപി പറഞ്ഞു.
വനിത സംവരണത്തിനുള്ളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ വേണമെന്ന ആവശ്യം ബില്ലിന്മേല്‍ ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒബിസി വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപത്തെ ഒബിസിക്കാരനായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന് നല്‍കിയിരിക്കുന്നതെന്ന മറുപടിയിലൂടെ നേരിടുകയും ചെയ്തു. വനിത സംവരണ ബില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചതു കൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഇരുവിഭാഗങ്ങളെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തത്. പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതില്‍ ബിആര്‍ എസും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും.
454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്. എഐഎംഐഎമ്മിന്റെ രണ്ട് എംപിമാര്‍ ബില്ലിനെ എതിര്‍ത്തു. നിയമമാകുമ്പോള്‍ നാരി ശക്തി ആദര നിയമം എന്ന പേരിലാകും അറിയപ്പെടുക. വനിത സംവരണത്തിനുള്ളില്‍ സംവരണം വേണമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അസദുദ്ദീന്‍ ഒവൈസിയും എഐഎംഐഎമ്മിന്റെ തന്നെ മറ്റൊരു എംപിയുമായ ഇംതിയാസ് ജലീലും ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ മുസ്ലീം സംവരണം ഇല്ലാത്തതിനാലാണ് എഐഎംഐഎം എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്ലിലെ 6 വകുപ്പുകളും വോട്ടിനിട്ട് പാസാക്കി. ഒടുവില്‍ വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസാക്കിയതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്നാണ് രാജ്യസഭ പാസാക്കിയത്.
https://www.facebook.com/Malayalivartha





















