Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വയനാട്ടിൽ നിന്ന് കാണാതായ അമ്മയെയും അഞ്ച് കുട്ടികളെയും കണ്ടെത്തിയത് ഗുരുവായൂരിൽ:- ആശ്വാസ വാർത്ത എത്തിയത്, മൊബൈൽ ഫോണും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ:- വീട്ടിലേയ്ക്ക് തിരിച്ചില്ലെന്ന് പോലീസിനോട് പറഞ്ഞ യുവതിയെയും, കുട്ടികളെയും സ്നേഹിതയിൽ എത്തിച്ചു...

22 SEPTEMBER 2023 03:23 PM IST
മലയാളി വാര്‍ത്ത

നാല് ദിവസം മുമ്പ് വയനാട്ടിൽ നിന്ന് കാണാതായ അമ്മയെയും അഞ്ച് കുട്ടികളെയും കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ വച്ച് കണ്ടെത്തിയത്. കൂടൊത്തുമ്മലിൽ താമസിക്കുന്ന വിമിജ (40)യെയും 12 ,11, 9 ,5 ,4 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളെയും, രണ്ട് ആൺ കുട്ടികളെയുമാണ് കണ്ടെത്തിയത്. മൊബൈൽ ഫോണും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ആശ്വാസ വാർത്ത പുറത്ത് വന്നത്.

ഗുരുവായൂരിലെത്തിയിരിക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രക്കുളത്തിന് സമീപത്തെ അന്നലക്ഷ്മി ഹാളിൽ പ്രസാദ ഊട്ട് കഴിക്കാനുള്ള വരിയിൽ രാത്രി ഏഴോടെ കണ്ടെത്തിയത്. പ്രസാദ ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം പൊലീസ് ഇവരെ കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ പതിനെട്ടിന് വൈകുന്നേരം ആറരയോടെയാണ് വിമിജയും മക്കളായ വൈഷ്ണവ്, വൈശാഖ്, സ്നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവരും കമ്പളക്കാട്ടെ ബന്ധുവീട്ടില്‍ നിന്ന് ഇറങ്ങുന്നത്. മലപ്പുറം ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പൊകുന്നെന്നാണ് വിമിജ പറഞ്ഞിരുന്നത്. പിന്നീട് ഒരു വിവരവും ഇല്ല. വിമിജയുടെ ഫോണ്‍ സ്വിച്ച് ഓഫ്.

 

ചേളാരിയിലെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വിമിജയും കുട്ടികളും അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞു. പത്തൊമ്പതാം തിയതി വൈകുന്നേരം വരെ കാത്തിട്ടും വിമിജയുടെ വിവരമൊന്നും ലഭിക്കാതായതോടെ കമ്പളക്കാട്ടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിമിജയുടെ ഫോണിന്‍റെ സിഗ്നല്‍ അവസാനമായി ലഭിച്ചത് കോഴിക്കോട് ഫറോക്കില്‍ നിന്നാണ്.

കമ്പളക്കാട് പൊലീസ് വിമിജയുടെ ഭര്‍ത്താവ് ജെഷിയെയും കൂട്ടി ഫറോക്കിലേക്ക് പുറപ്പെട്ടു. അന്വേഷണത്തില്‍ വിമിജയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടില്‍ ഇന്നലെ എത്തിയിരുന്നതായി കണ്ടെത്തി. വയനാട്ടിലെക്കെന്ന് പറഞ്ഞാണ് അവിടെ നിന്ന് യാത്രതിരിച്ചത്. പിന്നീടിവര്‍ എങ്ങോട്ടു പോയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിലും പറശുറാം എക്സ്പ്രസിലും ഇവരെ കണ്ടെന്ന് ചിലര്‍ പറഞ്ഞു. ഈ സാധ്യതകള്‍ പരിശോധിക്കുന്നതിനിടെ വിമിജയും കുട്ടികളും ഷൊര്‍ണൂരിലെ ബന്ധുവിന്‍റെ കടയിലെത്തിയതായി വിവരം ലഭിച്ചു. വിമിജ ബന്ധുവിന്‍റെ അടുക്കല്‍ നിന്ന് പണം കടം വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഷൊര്‍ണൂരില്‍ നിന്ന് വിമിജ കോഴിക്കോട് എത്താനുള്ള സാധ്യത പരിഗണിച്ച് റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്‍റെ ഊര്‍ജിത പരിശോധന.

ഈ സമയം വിമിജയും മക്കളും തൃശ്ശൂരില്‍ ട്രെയിന്‍ ഇറങ്ങിയതായി റെയില്‍വെ സംരക്ഷണ സേവയുടെ വിവരം പൊലീസിന് ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് ഇത് ഉറപ്പ് വരുത്തി. അന്വേഷണം തൃശ്ശൂര്‍ കേന്ദ്രീകരിച്ചായി. വൈകിട്ട് ഏഴ് മണിയോടെ ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയെയും കുട്ടികളെയും കണ്ടെത്തിയത്. വീടു വിടാന്‍ കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് വിമിജ പ്രതികരിച്ചു.

സ്വന്തമായി വീടില്ലാത്തതിനാൽ ദീർഘനാളായി വാടക വീട്ടിലായിരുന്നു. പിന്നീട് വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാൽ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇത്രയും നാൾ അവിടെയായിരുന്നു താമസം. ബന്ധുക്കളില്‍ ചിലര്‍ ചീത്തയും, വഴക്കും പറയും. മത്സ്യത്തൊഴിലാളിയായ ഭർത്താവ് ബാബു കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് സമ്മതിക്കില്ല എന്നതുകൊണ്ടാണ് പറയാതെ പോയത്.

 

ആദ്യം പറശ്ശിനിക്കടവിലും പിന്നീട് കോഴിക്കോട് ഫറോക്കിലും പോയെന്നും ഇവര്‍ പറഞ്ഞു. യുവതിയെ കൊണ്ടുപോകാന്‍ കമ്പളക്കാട് പൊലീസ് ഗുരുവായൂരിലെത്തിയിരുന്നു. എന്നാൽ വീട്ടിലേയ്ക്ക് തിരിച്ചില്ലെന്നാണ് യുവതിയുടെ നിലപാട്. ഇതോടെ വിമിജയെയും കുട്ടികളെയും കൽപ്പറ്റയിലെ സ്നേഹിതയിൽ എത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends