സ്കൂളിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയോടിച്ചെന്ന് മാതാപിതാക്കൾ:- പത്താം ക്ലാസ് വിദ്യാർഥിയെ നാലംഗ സംഘം കാരോട്ട് ബൈപാസ് പാലത്തിന് താഴെ ബലമായി എത്തിച്ച് ക്രൂരമായി മർദ്ദിച്ചു:- ദൃശ്യങ്ങൾ പെൺ സുഹൃത്തിനെ കാണിക്കാൻ പകർത്തി വിദ്യാർത്ഥികൾ:- വ്യത്യസ്ത സംഭവങ്ങളിലായി തിരുവനന്തപുരത്ത് വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ...

വ്യത്യസ്ത സംഭവങ്ങളിലായി തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടല്‍. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പാറശ്ശാല ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരന്റെ കൈയാണ് സഹപാഠികൾ തല്ലി ഓടിച്ചത്. പതിനാല് വയസ്സുകാരനായ കൃഷ്ണകുമാറിനാണ് പരിക്കേറ്റത്. ഇരു വിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
സ്കൂളിലെ തന്നെ വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്ന് കാണിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ക്ളാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇടപെട്ടിരുന്നു. അധ്യാപകരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച് മര്‍ദിച്ചെന്നാണ് പരാതി. പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കളുടെ ആരോപണം.
എന്നാൽ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അറിയാനായി സംഘർഷത്തിലുൾപ്പെട്ട കുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാരോട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്. ഇതിന്റെ പേരില്‍ മുമ്പും വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. ഒരാള്‍ ജയിക്കും വരെ സംഘര്‍ഷം തുടര്‍ന്നു. സംഘത്തിലെ മറ്റംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തമ്മിലടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടാണ് ആണ് സംഭവം. ചെങ്കവിള സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ നാലംഗ സംഘം ബലമായി കൂട്ടികൊണ്ടു വന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
സംഘത്തിൽപ്പെട്ടവർക്ക് പരിചയമുള്ള വിദ്യാർഥിനിയുടെ സമൂഹ മാധ്യമ അക്കൗണ്ട് മർദ്ദനമേറ്റ വിദ്യാർഥിയുടെ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. വിദ്യാർഥികൾ എല്ലാം കുളത്തൂർ, അയിര സ്കൂളുകളിലെ വിദ്യാർഥികളും പ്രദേശവാസികളും ആണ്. പെൺകുട്ടിയെ കാണിക്കാൻ ആണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് അക്രമിക്കുന്നതിനിടയിൽ ഇവർ വിളിച്ച് പറയുന്നുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















