Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കളത്തിലേക്ക് ഇറങ്ങാൻ പോവുകയാണ് സർക്കാർ...ലോക്സഭാ തിരഞ്ഞെടുപ്പിന് സിപിഎം തയാറെടുക്കുന്നു....കൂട്ടുപിടിച്ചതിൽ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തിലാണ് യുഡിഎഫിന്റെ പിന്മാറ്റം....കേരളത്തിൽ വോട്ടു നേടുക സിപിഎമ്മിന് എളുപ്പമല്ല....

22 SEPTEMBER 2023 04:20 PM IST
മലയാളി വാര്‍ത്ത

ഇനിയിപ്പോൾ പതിനെട്ടാമത്തെ അടവെങ്കിൽ അത് പുറത്തെടുക്കാൻ ഒരുങ്ങുകയാണ് ഇടത് പക്ഷ സർക്കാർ . ഏതേലും വഴിയിലൂടെ ജനത്തിന് ഞങ്ങൾ ചെയ്തു കൂട്ടിയ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കണം. അതിനു വേണ്ടി എല്ലാം കൂടെ കളത്തിലേക്ക് ഇറങ്ങാൻ പോവുകയാണ് സർക്കാർ.സംസ്ഥാന സർക്കാരിനെ മുന്നിൽ നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിന് സിപിഎം തയാറെടുക്കുന്നു. ആ പ്രചാരണത്തിൽ തങ്ങളെയും കൂട്ടുപിടിച്ചതിൽ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തിലാണ് യുഡിഎഫിന്റെ പിന്മാറ്റം. നിയമസഭാ മണ്ഡലങ്ങളിലെ ജനസദസ്സുകളോടു പ്രതിപക്ഷം മുഖം തിരിച്ചേക്കാമെന്ന വിലയിരുത്തൽ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാൽ ‘കേരളീയ’ത്തിൽ നിന്നുകൂടി അവർ പിന്മാറുമെന്നു വിചാരിച്ചതല്ല.കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണ് സിപിഎം. അതിനാൽ ഇത്തവണ പതിവു കോൺഗ്രസ് വിരുദ്ധത കൊണ്ട് കേരളത്തിൽ വോട്ടു നേടുക സിപിഎമ്മിന് എളുപ്പമല്ല.

 

ബിജെപിക്കെതിരെ കോൺഗ്രസോ സിപിഎമ്മോ എന്ന ചോദ്യത്തിൽ കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിനു പിന്നിൽ അണിനിരക്കുന്നതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിതെറ്റിച്ചത്.
ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി വോട്ടു നേടാനാണ് പാർട്ടി ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടം രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത്.സർക്കാരിന്റെ ഒന്നാം വാർഷികവും അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനവും ഇതേ ഘട്ടത്തിൽ കണ്ണൂരിൽ നടത്തിയിരുന്നു.ഇത് വിശാലമായ ക്യാൻവാസിലേക്കു പകർത്തിയാണ് തലസ്ഥാനം കേന്ദ്രീകരിച്ച് ‘കേരളീയം’ സംഘടിപ്പിക്കുന്നത്. കേരളം ഇന്നോളം കൈവരിച്ച നേട്ടങ്ങളുടെ പിന്നിൽ ഇടതുപക്ഷത്തിനും ഇടതുസർക്കാരുകൾക്കും ഉള്ള പങ്കാണ് ഇതിലൂടെ വിളിച്ചോതാൻ ശ്രമിക്കുന്നത്. രാജ്യാന്തര പ്രശസ്തരായ ഇടതു ചിന്തകർ പങ്കെടുക്കും. ദേശീയ തലത്തിൽ കേരളത്തെ ഒരു ബ്രാൻഡായി അവതരിപ്പിക്കാൻ കൂടിയാണ് പേരു തന്നെ ‘കേരളീയം’ ആക്കിയത്.

സർക്കാരും പാർട്ടിയും കൂടുതൽ ജനകീയമാകണമെന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നൽകിയ തിരിച്ചറിവു കൂടിയാണ് നിയമസഭാ മണ്ഡലങ്ങളിൽ ജനസദസ്സുകൾ സംഘടിപ്പിക്കാനുള്ള പ്രേരണ. ജനങ്ങളിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ എത്തുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന തരത്തിൽ ആസൂത്രണം ചെയ്യും.സംഘാടനം എൽഡിഎഫ് ആണെന്ന് ബൂത്തുതലം മുതൽ സംഘാടകസമിതി രൂപീകരിക്കാനുള്ള ഇടതുമുന്നണി യോഗതീരുമാനം വ്യക്തമാക്കി. ഫലത്തിൽ, പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളപ്പിറവി ദിനം മുതൽ രണ്ടു മാസത്തോളം നീളുന്ന പ്രചാരണ മാമാങ്കത്തിന് സിപിഎമ്മും ഇടതുമുന്നണിയും ഒരുങ്ങുകയാണ്.

 

അല്ലെങ്കിലും നമ്മുടെ മുഖ്യമന്ത്രി വാ തുറക്കണമെങ്കിൽ ഒന്നുങ്കിൽ ഇവിടെ എന്തേലും മഹാ മാരി വരണം.ഏഴ് മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി വന്നു മാധ്യമങ്ങൾക്ക് മുൻപിൽ വാ തുറന്നത് നിപ്പ വന്നതുകൊണ്ടാണ്. പത്രസമ്മേളനം നടത്തിയപ്പോഴും ആദ്യം പറഞ്ഞത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ച വിഷയം എന്നത് നിപ്പ ആണല്ലോ എന്നാണ്. അതവിടെ നിക്കട്ടെ മകളുടെ മാസപ്പടി വിവാദവും. സഹകരണ ബാങ്കുകളിലെ സഖാക്കളുടെ കൊള്ളയും ഒന്നും തന്നെ ഇവിടെ നടന്നത് ബഹുമാനപെട്ട മുഖ്യമന്ത്രി അറിഞ്ഞത് പോലുമില്ല. മാസപ്പടി മാർക്സിസം മലയാളിക്ക് പുതിയ അറിവൊന്നുമല്ല. പിൻ വാതിൽ നിയമനം കിട്ടാൻ വഴിയുണ്ടോ, അത് സ്ഥിരപ്പെടുത്തി കൊടുക്കുമെന്ന് ആരെങ്കിലും പറയുന്നുണ്ടോ എന്നു നോക്കിയാണ് മലയാളി തീരുമാനമെടുക്കുന്നത്.സർക്കാരിന്റെ എന്ത് നേട്ടങ്ങൾ, മോൾ നോക്കുക്കുലി, വാങ്ങിയതാ, അതോ സർവീസ് ബാങ്കിലെ പണം കമ്മികൾ മുക്കിയതോ,ഏതായാലും ഇനിയിപ്പോൾ ഒരു കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കാൻ ആണ് ഉദ്ദേശമെങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല. അതിനെല്ലാം ജനം മറുപടി പറയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends