ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു:- കണ്ണവം സ്വദേശിനിയാണോ കൊല്ലപ്പെട്ടതെന്ന് സംശയം:- അമ്മയുടെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു

കേരള-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ കണ്ണവം സ്വദേശിനിയായ യുവതിയിലേയ്ക്കായിരുന്നു. എന്നാൽ ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിത്തിട്ടില്ല. ഇതിൽ വ്യക്തത വരുത്താൻ യുവതിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പനമ്പാടി വനമേഖലയിലെ കൊല്ലിയിൽ മൂന്ന് അമേരിക്കൻ ട്രാവലർ ബാഗിലാണ് അറുത്തു മുറിച്ചു കഷ്ണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണവം തൊടീക്കളത്ത് ബാബുവിന്റെ ഭാര്യ രമ്യയുടെ മൃതദേഹമാണ് ഇതെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും തിരിച്ചറിയില്‍ രേഖകളും വീരാജ് പേട്ട പൊലീസ് പരിശോധിച്ചിട്ടുണ്ട്.
മാക്കൂട്ടം ചുരം പാതയിൽ കൊല്ലപെട്ട യുവതിയുടെ പ്രായം 25 നും 30 നും മധ്യേയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കണ്ണവത്ത് കാണാതായ യുവതിക്ക് 31 വയസാണ് പ്രായം. ഇതും ഇവരെ കേന്ദ്രികരിച്ചുള്ള പൊലിസ് അന്വേഷണത്തിന് കാരണമായിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് പൊലീസിന്റെ മറ്റൊരു സംശയത്തിന് കാരണം. പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത് ഇതിന്റെ ഭാഗമായാണ് . മടിക്കേരി മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല.
പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നതാണ് കാരണം. യുവതികളെ കാണാതായ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീരാജ്‌പേട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കേരളാ പൊലിസിന്റെ സഹായവും ഇതിനായി പൊലിസ് തേടിയിട്ടുണ്ട്.
ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പേ കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണപുരം സ്വദേശിനിയെ കുറിച്ചും വീരാജ്‌പേട്ട പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനു സമാനമായി മടിക്കേരി സ്വദേശിനികളായ നാലു യുവതികളെ കുറിച്ചും അന്വേഷണം നടത്തിവരികയാണ്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിയെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും വീരാജ്‌പേട്ട പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതിനിടെ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം അഴുകിയതിനാൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് നാളായി ശരീരം വെട്ടിമുറിച്ച് ട്രോളിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. ലയും, വയറും, രണ്ടു കാലുകളുമാണ് വെവ്വേറെ മുറിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിത്യേന നിരവധി പേർ സഞ്ചരിക്കുന്ന പാതയാണിത്.
പെൺകുട്ടിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയാണ് പെട്ടിക്കുള്ളിലാക്കി ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. കർണ്ണാടക അതിർത്തിയിൽ ആയതിനാൽ കർണ്ണാടക പോലീസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ കേരളാ പോലീസും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. അന്നേ ദിവസം ചുരത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്ക് പോലീസ് ശേഖരിച്ചിട്ടുണ്ട്.
വനത്തിനുള്ളിലുള്ള സ്ഥലമായതിനാൽ CCTV ദൃശ്യങ്ങൾ ഒന്നും തന്നെയില്ല. അമേരിക്കൻ നിർമ്മിത പുതിയ ട്രോളി ബാഗിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകിട്ട് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി, പേരാവൂര്‍, വീരാജ് പേട്ട പൊലീസ് സ്‌റ്റേഷനുകളിലാണ് വിവരമറിയിച്ചത്.
https://www.facebook.com/Malayalivartha





















