Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം....പ്രതിസന്ധിയിലായതോടെ കേരളത്തിലെ ടൂറിസംമേഖല ആശങ്കയില്‍....ഒക്ടോബറില്‍ വിനോദസഞ്ചാരസീസണ്‍ തുടങ്ങാനിരിക്കെയാണ് കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ചത്.....

22 SEPTEMBER 2023 04:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ കേരളത്തിലെ ടൂറിസംമേഖല ആശങ്കയില്‍. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ കാനഡയുമുണ്ട്. വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍നിന്ന് എത്തുന്നത്.ഒക്ടോബറില്‍ വിനോദസഞ്ചാരസീസണ്‍ തുടങ്ങാനിരിക്കെയാണ് കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ചത്. വിഷയം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറഞ്ഞു. വിനോദസഞ്ചാരമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ വേദികളില്‍ കാനഡയില്‍നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 31 ഏജന്‍സികളാണ് പങ്കെടുത്തതെന്ന് കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.

 

സംസ്ഥാത്തെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ഒരാഴ്ചമുതല്‍ മൂന്നാഴ്ചവരെയാണ് കേരളത്തില്‍ ചെലവഴിക്കുന്നത്. ഒരാള്‍ ശരാശരി നാലുലക്ഷത്തോളം രൂപയാണ് താമസത്തിനും യാത്രയ്ക്കും വാങ്ങലുകള്‍ക്കുംമറ്റുമായി ചെലവഴിക്കുന്നതെന്നാണ് കണക്കാക്കുന്നത്.98 ശതമാനത്തോളംപേരും വിമാനമാര്‍ഗമാണ് എത്തുന്നത്. ആഡംബരക്കപ്പലില്‍ എത്തുന്നവര്‍ ചുരുക്കമാണ്. എന്നാല്‍, കാനഡയില്‍നിന്ന് ആഡംബരക്കപ്പലുകളില്‍ 300-ഓളം സഞ്ചാരികള്‍ എത്തുന്നുണ്ട്.ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ഒരു ദിവസം രണ്ടുലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. സംസ്ഥാനത്തെത്തുന്ന മൊത്തം വിദേശസഞ്ചാരികളില്‍ കാനഡയുടെ വിഹിതം 10 ശതമാനത്തിനുതാഴെമാത്രമാണെന്നും അതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കേരളത്തെ കാര്യമായി ബാധിക്കില്ലെന്ന് ഒരു വിഭാഗം ട്രാവല്‍ ഏജന്‍സികള്‍ വിലയിരുത്തുന്നു.

ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ കാനഡയ്ക്ക് അഞ്ചാംസ്ഥാനമാണുള്ളത്. 2022 ജനുവരിമുതല്‍ ഡിസംബര്‍വരെ 61.91 ലക്ഷംപേരാണ് എത്തിയത്. ഇതില്‍ 2.8 ലക്ഷം സഞ്ചാരികള്‍ കാനഡയില്‍നിന്നാണ്.ഈ പ്രശ്‌നം മലയാളികള്‍ക്കൊരു പ്രശ്‌നമാവില്ല, കോവിഡ് കാലത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുത്ത് കാനഡയിലേക്ക് പോയവരാണ് മലയാളികള്‍. യു.കെ, യു.എസ് എന്നിവിടങ്ങളിലേക്ക് ഇനി അവസരങ്ങള്‍ കുറവാണ് എന്നത് മാത്രമല്ല, കാനഡയിലെ അവസരങ്ങള്‍ വളരെ വലുതാണെന്ന തിരിച്ചറിവ് മലയാളികള്‍ക്കുണ്ടെന്നതിന് വ്യക്തമാണ് കാനഡയിലേക്കുള്ള സ്റ്റുഡന്റ് വീസയുടെ വര്‍ധനയും സൂചിപ്പിക്കുന്നത്. കനേഡിയന്‍ വീസ എതിര്‍ത്ത് ഇന്ത്യ രംഗത്തു വന്നെങ്കിലും കാനഡ അത്തരമൊരു നിലപാട് എടുക്കില്ല. എടുത്താല്‍ അത് ഈ വ്യവസായ മേഖലയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന വലിയ പ്രശ്‌നമാകും.അറബ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് യു.എസിലും കാനഡയിലുമാണ്.

 

കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിദേശി തൊഴിലാളികളുടെ വരുമാനം രാജ്യത്തിനു പുറത്തേക്കു പോകുന്നത് തടയാന്‍ കര്‍ക്കശ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് കാനഡ. അതേസമയം പ്രവാസി ദമ്പതിമാര്‍ക്ക് കാനഡയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളുണ്ടെന്നത് കുടിയേറി പാര്‍ക്കുന്നവരെ ആകര്‍ഷിക്കുന്ന ഘടകമാണ്.കാനഡയിലേക്ക് പോകാന്‍ 25 ലക്ഷം രൂപ വരെ വായ്പയും ലോണും എടുത്ത ആയിരക്കണക്കിന് ചെറുപ്പക്കാരാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.ഇക്കഴിഞ്ഞവര്‍ഷം മാത്രം രണ്ടേകാല്‍ ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ ജോലി പ്രതീക്ഷിച്ച് പഠിക്കാന്‍ പോയത്. കേരളത്തില്‍ നിന്നു മാത്രം പതിനായിരത്തോളം വിദ്യാര്‍ഥികള്‍ കാനഡയില്‍ ഓരോ വര്‍ഷവും കടന്നുചെല്ലുന്നുണ്ട്.

 

രണ്ട് സിക്ക് ഖാലിസ്ഥാന്‍ നേതാക്കള്‍ ദിസങ്ങള്‍ക്കുള്ളില്‍ കാനഡയില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുമോ എന്നതിലാണ് ഭീതി. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദം അപ്പാടെ കെട്ടടങ്ങിയെങ്കിലും കാനഡയില്‍ വംശീയതയുടെ പേരില്‍ സിക്കുകാര്‍ ഖാലിസ്ഥാന്‍ താല്‍പര്യം ഇപ്പോഴും തുടരുന്നു. കാനഡയിലുള്ള ഹിന്ദുക്കള്‍ രാജ്യം വിട്ടുപോകണമെന്ന് കാനഡ പൗരത്വമുള്ള ഖാലിസ്ഥാനികള്‍ പറഞ്ഞിരിക്കെ സാഹചര്യം കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും കാനഡയിലെ ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവര്‍ക്കും നേരേ ഖാലിസ്ഥാനികള്‍ അക്രമം അഴിച്ചുവിടുമോ എന്നതിലാണ് ഭീതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends