സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിനിനു തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു... യാത്രക്കാരുമായുള്ള ആദ്യയാത്ര ഈ മാസം 26ന് നടക്കും, ആദ്യയാത്ര തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക്

സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിനിനു തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുമായുള്ള ആദ്യയാത്ര ഈ മാസം 26ന് നടക്കും. ആദ്യയാത്രതിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക്
വൈകുന്നേരം 4.05ന് ആദ്യത്തെ യാത്ര പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം സര്‍വീസ് ആരംഭിക്കും. കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും.
ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിലും 19 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തില്‍ കാസര്‍കോട്ടു നിന്നാണ് പുറപ്പെട്ടത്. ഓറഞ്ചും കറുപ്പും ഇടകലര്‍ന്നതാണ് പുതിയ വന്ദേഭാരത്.
എട്ടുമണിക്കൂര്‍ അഞ്ചു മിനിറ്റെടുത്ത് 3.05 ഓടെ തിരുവനന്തപുരത്തെത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഏഴു മണിക്കൂര്‍ 16 മിനിറ്റെടുത്ത് 2.46നു തന്നെ ട്രെയിന്‍ എത്തി. 15 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടുതലുള്ള കോട്ടയം വഴിയുള്ള ആദ്യ വന്ദേഭാരതിനെക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha

























