പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലര്‍

തനിക്കെതിരായ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലര്‍. ഷക്കീര്‍ സുബാന്‍ തിങ്കളാഴ്ചയാണ് എറണാകുളം സെഷന്‍സ് കോടതിയെയാണ് സമീപിക്കുന്നത്. ഷക്കീറിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യു ട്യൂബര്‍ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.
യുവതി സൗദി എംബസിക്കും, മുബൈയിലെ കോണ്‍സുലേറ്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
https://www.facebook.com/Malayalivartha

























