പാളയത്ത് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാളയത്ത് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍ സീറ്റിലിരുന്ന ആളാണ് മരിച്ചത്. സാഫല്യം കോംപ്ലക്‌സിന് എതിര്‍വശത്തുള്ള അരുണ ഹോട്ടലിന് മുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.
മലയിന്‍കീഴ് ഗസ്റ്റ് ഹൗസ് റോഡില്‍ ആര്‍.എസ്.ഭവനില്‍ രാമചന്ദ്രന്റെയും ശോഭനകുമാരിയുടെയും മകന്‍ രജീഷ് മോന്‍ (32) ആണ് മരിച്ചത്. രജീഷ് സുഹൃത്ത് അനീഷി (46) നൊപ്പം കാറിനുള്ളിലുണ്ടായിരുന്നു.
മറ്റൊരു സുഹൃത്ത് അഭിലാഷ് കാറിനു പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം സ്വദേശിനി അമേയ പ്രസാദിനും (32) പരിക്കേറ്റു. അനീഷും അമേയയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കാര്‍ ഓടിച്ചിരുന്ന നിലമേല്‍ സ്വദേശി ഇജാസിനെ (23) കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്റ്റാച്യു ഭാഗത്തുനിന്നു അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനത്തിലിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വട്ടംകറങ്ങിയ കാറിന്റെ വലതുഭാഗം അരുണ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ നിന്ന ചെറിയ മരത്തിലും സമീപത്തെ വൈദ്യുതത്തൂണിലും ഇടിച്ചുനിന്നു. തൂണ്‍ ഒടിഞ്ഞുവീണു. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. സമീപത്തുണ്ടായിരുന്നു ബൈക്കിലും കാര്‍ ഇടിച്ചു.
സമീപത്തെ സി.സി.ടി.വി.കളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളനുസരിച്ച് അപകടമുണ്ടാക്കിയ കാര്‍ 10 മിനിറ്റ് മുമ്പ് പുളിമൂട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി.പോലീസ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മടങ്ങിവരുമ്പോഴായിരുന്നു അപകടമെന്നാണ് നിഗമനം.
"
https://www.facebook.com/Malayalivartha

























