കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി... തെരച്ചില്‍ തുടരുന്നു

കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. മാരാരിക്കുളം തെക്കുപഞ്ചായത്തു വാഴക്കൂട്ടത്തില്‍ ജിബിന്‍ അലക്‌സാണ്ടറെ (30) ആണു കാണാതായത്. കാട്ടൂരില്‍ പുലര്‍ച്ചെ 5.30 ഓടെയാണു സംഭവം.
ജിബിനായി തിരച്ചില്‍ തുടരുകയാണ്. തീരത്തുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. വള്ളത്തില്‍ നിന്നു കടലില്‍ ഇറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങി രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ജിബിന്‍ താഴ്ന്നുപോയതായും പറയുന്നു.
"
https://www.facebook.com/Malayalivartha

























